Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാവ സുരേഷിനെ വെല്ലാന്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി സീരിയല്‍ നടന്‍!!

22 JUNE 2017 01:01 PM IST
മലയാളി വാര്‍ത്ത

വാവ സുരേഷിനെ വെല്ലാന്‍ ഈ സീരിയല്‍ നടന്‍ . അഭിനയം കഴിഞ്ഞാല്‍ സായ് ഇഷ്ടപ്പെടുന്നത് സമയം ചെലവഴിക്കുന്നത് പാമ്പുകള്‍ക്ക് വേണ്ടിയാണ്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് സായ്കിരണിന് ഏറ്റവും സന്തോഷമുള്ള കാര്യം. പാമ്പ് പിടിത്തത്തിലേക്ക് തിരിയാനുള്ള കാരണവും രസകരമായ അനുഭവങ്ങളും സായ് പങ്കുവെക്കുന്നു.

മൃഗങ്ങളോടും പക്ഷികളോടും എനിക്ക് ചെറുപ്പത്തിലേ സ്നേഹമുണ്ടായിരുന്നു. മാത്രല്ല ഞാനൊരു ശിവഭക്തനുമാണ്. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി ഒരു പാമ്പിനെ തല്ലിക്കൊല്ലാന്‍ ഏഴെട്ടാളുകള്‍ അതിന് ചുറ്റും വടികളുമായി നില്‍ക്കുന്നു. 'കൊല്ലരുതേ' എന്ന് നിലവിളിച്ചു പറഞ്ഞ് ഞാന്‍ ഓടി അതിനടുത്തേക്ക് ചെന്നു. ഞാന്‍ പാമ്പിനടുത്തേക്ക് ചെന്നപ്പോള്‍ അതെനിക്ക് നേരെ ചീറ്റി. ഞാന്‍ ധൈര്യം സംഭരിച്ച് പിന്നെയും ചെന്നെങ്കിലും മുതിര്‍ന്നവര്‍ എന്നെ ബലമായി പിടിച്ചു മാറ്റി. 



എന്നിട്ട് അതിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസ്സില്‍ കിടന്നു. കോളജ് കാലമായപ്പോള്‍ ഹൈദരാബാദിലെ 'ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റി'യില്‍ ചെന്ന് അംഗത്വം എടുത്തു. സ്നേക് റെസ്‌ക്യൂ പഠിക്കണം എന്ന് പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് പലതരം പാമ്പുകളെക്കുറിച്ചും അവയെ രക്ഷിക്കേണ്ട രീതിയും പഠിച്ചു. ആദ്യമായി ഒരു പെരുമ്പാമ്പിനെയാണ് രക്ഷിക്കാന്‍ പോയത്.

അന്ന് കൈക്ക് പാമ്പിന്റെ കടി കിട്ടി. കൈയില്‍ നിന്നു രക്തം ഒഴുകി. പക്ഷേ, ഞാന്‍ പേടിച്ചില്ല. കാരണം, അതിന് വിഷമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഏതെങ്കിലും വിഷമാവസ്ഥയില്‍ കുടുങ്ങിയ പാമ്പുകളെയാണ് നമ്മള്‍ രക്ഷിക്കാന്‍ പോകുന്നത്. നമ്മള്‍ സഹായിക്കാനാണ് ചെല്ലുന്നത് പാമ്പുകള്‍ക്ക് അറിയില്ലല്ലോ. പാമ്പിന്റെ ജീവനും നമ്മുടെ ജീവനും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.

പാമ്പിനെ പേടിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സായ് പറയുന്നു. ഒരിക്കല്‍ എന്റെ വീട്ടിലെ മരപ്പണിക്കാരന്റെ വീട്ടില്‍ പാമ്പിനെ കണ്ടു. രാത്രി ഏഴ് മണിയായിക്കാണും. അയാള്‍ വിളിച്ച പ്രകാരം ചെന്നു. മുള കൊണ്ടുള്ള വീടാണ് അയാളുടേത്. മുളയില്‍ മൂന്നുനാല് ചുറ്റായി വളഞ്ഞ് ഒരു മൂര്‍ഖന്‍. അവസാനത്തെ വളയം അഴിച്ചതോടെ പാമ്പ് താഴെ വീണു. കൃത്യസമയത്ത് കറന്റ് പോയി. 'ടോര്‍ച്ച് കൊണ്ടുവാ' എന്ന് ഞാന്‍. 'ടോര്‍ച്ച് ഇല്ലെന്ന്' അയാള്‍.



'ഒരു മെഴുകുതിരി എങ്കിലും..' അന്ന് സത്യത്തില്‍ ഞാന്‍ പേടിച്ച് വിറച്ചാണ് അത് പറഞ്ഞത്. ഒടുവില്‍ മെഴുകുതിരി വെട്ടത്തില്‍ അന്ന് ഒരു വിധത്തില്‍ അതിനെ പിടിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെടുത്തുന്ന പാമ്പുകളെ ഫ്രണ്ട്സ് ഓഫ് സ്നേക്ക്സിന്റെ കീഴിലുള്ള ടെറേറിയത്തിലാണ് സൂക്ഷിക്കുന്നത്. മണല്‍ നിറച്ച അക്വേറിയം പോലുള്ള സംവിധാനമാണ് ടെറേറിയം. രണ്ട് മൂന്നു മാസം കൂടുമ്പോള്‍ ഇവയെ കാട്ടില്‍ കൊണ്ടു വിടും. വലിയ ഗണ്ണി ബാഗുകളില്‍ പാമ്പുകളെ നിറച്ച് കാട്ടില്‍ കൊണ്ടു പോയി തുറന്ന് വിടുകയാണ് ചെയ്യുന്നത്.

ഒരിക്കല്‍ 120 പാമ്പുകളുള്ള ബാഗുകളുമായി ഞാന്‍ എന്റെ കാറില്‍ കാട്ടിലേക്ക് പോയി. ഓരോരോ ബാഗുകള്‍ തുറന്ന് പാമ്പുകളെ വിട്ടു. അവസാനം എടുത്ത ബാഗില്‍ പതിനാറ് മൂര്‍ഖന്മാരെയാണ് നിറച്ചിരുന്നത്. ആ ബാഗും എടുത്ത് കാട്ടിലേക്ക് നടക്കുന്ന വഴി. ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവന്‍ പാമ്പുകളും എന്റെ കാലിലേക്ക് വീണു. അതില്‍ ഒരെണ്ണം കടിച്ചാല്‍ ആശുപത്രിയില്‍ എത്താനുള്ള നേരം പോലും കിട്ടില്ല. വേറെ വഴിയൊന്നുമില്ല മുന്നില്‍. ഞാന്‍ ശിവഭഗവാനോട് പ്രാര്‍ഥിച്ചു. തീരെ നിസ്സഹായത വരുമ്പോള്‍ തോന്നുന്ന തരം നര്‍മം ആയിരുന്നു അപ്പോള്‍ മനസ്സില്‍.



ഞാന്‍ മൗനമായി ഭഗവാനോട് ചോദിച്ചു. 'ഹലോ സാറേ, ഞാനിനിയും നിന്റെ പാമ്പുകളെ രക്ഷിക്കേണ്ടതില്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്.' ഭയത്തില്‍ നിന്നു പിറന്ന എന്റെ തമാശയും പ്രാര്‍ഥനയും ശിവ ഭഗവാന്‍ കേട്ടുവെന്ന് തോന്നുന്നു. പാമ്പുകള്‍ ഓരോന്നായി തലപൊക്കി എന്നെ കടിക്കാതെ കാട്ടിലേക്ക് ഇഴഞ്ഞ് പോയി. അത്രയും നേരം യാതൊരു ചലനങ്ങളുമില്ലാതെ ഭയമുറഞ്ഞ പ്രതിമ പോലെ ഞാന്‍ നിന്നു. അന്ന് ഭയന്നതു പോലെ ജീവിതത്തിലൊരിക്കലും ഞാന്‍ പേടിച്ചിട്ടില്ല. ഒരിക്കല്‍ കാറില്‍ പാമ്പ് കയറി ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നു.

ആരാണെന്ന് ചോദിച്ചപ്പോള്‍ 'അക്കിനേനി നാഗാര്‍ജുന' ആണെന്ന് പറഞ്ഞു. തമാശ പറയാതെ ആളാരാണെന്ന് പറയൂ എന്ന് ഞാന്‍. ഇത് ഞാന്‍ തന്നെ, അക്കിനേനി നാഗാര്‍ജുന എന്ന് അദ്ദേഹം. അദ്ദേഹം എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ലായിരുന്നു. പിന്നെ, നേരേ, നാഗാര്‍ജുനയുടെ വീട്ടിലെത്തി പാമ്പിനെ കാറില്‍ നിന്നു പുറത്തെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (17 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (43 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends