Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനു തന്നെ കൊല്ലാന്‍ ശ്രമം; ഏഴുതിയതിന് തെളിവുണ്ട്; സൂക്ഷിച്ചിരിക്കുന്നത് നാലിടത്തായി: പല്ലിശേരി

26 JUNE 2017 02:29 PM IST
മലയാളി വാര്‍ത്ത

ദിലീപ് മഞ്ജു പ്രശ്‌നത്തില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പല്ലിശേരി വീണ്ടും രംഗത്ത്. കൊച്ചിയില്‍ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ദിലീപ് മഞ്ജുവാര്യര്‍ വിവാഹജീവിതത്തിലും എന്തെല്ലാമാണ് സംഭവിച്ചതെന്ന് സിനിമാലോകവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിയെ അപായപ്പെടുത്താന്‍ നീക്കം.
സിനിമാമംഗളത്തിലെ തന്റെ കോളത്തില്‍ പല്ലിശ്ശേരി തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതുവരെ എഴുതിയ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും അവയെല്ലാം നാലിടത്തായി സൂക്ഷിച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്ന പല്ലിശ്ശേരി ലേഖനത്തില്‍ താന്‍ തെളിവുകള്‍ സഹിതം എഴുതുന്ന പുസ്തകത്തിന്റെ പ്രിന്റിങ് നടന്നുവരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.
മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപിന്റെ വിവാഹമോചനത്തിന് കാരണമായതെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ സൂപ്പര്‍സ്റ്റാറിന് പങ്കുണ്ടെന്നും മറ്റും പല്ലിശ്ശേരി അടുത്തിടെ തന്റെ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. മുമ്പും ദിലീപിനെതിരെ ശക്തമായ ലേഖനങ്ങളാണ് പല്ലിശ്ശേരി നല്‍കിയിരുന്നത്. കാവ്യയുടെ ആദ്യ വിവാഹ ദിവസം ദിലീപ് ബോധംമറയുംവരെ മദ്യപിച്ചിരുന്നുവെന്നും കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെയാണ് കുടിച്ചതെന്നും മറ്റും പല്ലിശ്ശേരി എഴുതിയതും വലിയ ചര്‍ച്ചയായി മാറി.
കൂട്ടുകാരോടും അടുപ്പമുള്ളവരോടും എന്റെ കൂട്ടില്‍ നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി എന്ന് വിളിച്ചുപറയുകയും ചെയ്തുവെന്നും പല്ലിശ്ശേരി തുറന്നെഴുതി. ഇതെല്ലാം അടുത്തിടെ ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ വീണ്ടും ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ചില തുറന്നെഴുതലുകള്‍ പല്ലിശ്ശേരി നടത്തിയത്. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാല്‍ എന്തുവന്നാലും കാര്യങ്ങള്‍ തുറന്നെഴുതുന്നതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കി ഈ മുതിര്‍ന്ന സിനിമാ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തുന്നത്.
എനിക്കെതിരെ ആക്രമണശ്രമങ്ങള്‍ ഉണ്ടായി. ഒരു നൂറുവാര ചെന്നപ്പോള്‍ ഒരുവന്‍ ഹെല്‍മറ്റ് ധരിച്ച് എന്റെ മുന്നില്‍ ബ്രേക്കിട്ടു. കുറച്ചുസമയം സൂക്ഷിച്ചുനോക്കി പിന്നെ അയാല്‍ ബൈക്ക് ഓടിച്ചുപോയി. ഈ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ട് പല രേഖകളും വിശ്വാസമുള്ളവരെ ഏല്‍പ്പിച്ചുകഴിഞ്ഞതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പച്ചയായ പല കാര്യങ്ങളും ചാനലിലോ മാധ്യമങ്ങളിലോ അവര്‍ എത്തിക്കുമെന്നും പല്ലിശ്ശേരി എഴുതുന്നു.
ഈയിടെ നടന്ന രണ്ടു പീഡന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവ രണ്ടും മലപോലെ വന്ന് എലിപോലെ പോയി. ഇതിനെതിരെ പ്രതികരിക്കാന്‍ വലിയ വായില്‍ സംസാരിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഇല്ല. അവരെല്ലാം ഒരോരോ വമ്പന്മാരുടെ വിനീത ദാസന്മാരായി അവര്‍ നല്‍കുന്ന 'ചിലതൊക്കെ' വാങ്ങി സ്തുതിഗീതങ്ങള്‍ പാടുന്നുവെന്ന് വ്യക്തമാക്കി പല്ലിശ്ശേരി മാധ്യമപ്രവര്‍ത്തകരുടെ വഴിവിട്ട രീതികളേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
അതും രഹസ്യമാണ്. പുസ്തക പ്രകാശനം നടന്ന് എത്തേണ്ട സ്ഥലങ്ങളില്‍ കോപ്പികള്‍ എത്തിച്ച ശേഷമേ വാര്‍ത്തകള്‍ വരൂ. അപ്പോഴറിയാം ഒരോ യോഗ്യന്റേയും ജീവിതവും ജീവിതാഭാസവും പല്ലിശ്ശേരി പറയുന്നു. ഇനി ഇതിന്റെ പ്രസിദ്ധീകരണം താന്‍ വിചാരിച്ചാല്‍ പോലും തടയാനാവില്ലെന്നും നമുക്ക് പ്രിയപ്പെട്ട നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി ഈ വിഷയത്തില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (11 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (2 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends