സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ചെറിയ ചിത്രങ്ങളുടെ അണിയറക്കാര്‍
സൂപ്പര്‍ താര ചിത്രങ്ങള്‍ കാരണം തങ്ങളുടെ സിനിമയ്ക്ക് തിയറ്ററുകള്‍ കിട്ടുന്നില്ലെന്ന ആരോപണവുമായി ചെറിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. എന്നാല്‍ സിനിമ നന്നായാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് തിയറ്റര്‍ ഉടമകള്‍ . സൂപ്പര്‍ താര ചിത്രങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഇനിഷ്യല്‍ പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ക്ക് കിട്ടില്ലെങ്കിലും സിനിമ നന്നായാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ജനം കയറും. ഓം ശാന്തി ഓശാന, 1983 എന്നീ ചിത്രങ്ങള്‍ അത്തരത്തില്‍ വിജയിച്ചതാണ്.
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡും ലേഡീ സൂപ്പര്‍ താരം മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്ഡു എന്ന ചിത്രവും കാരണം മെഡുല്ല ഒബ്ളോംകെട്ട തിയറ്ററുകളില്‍ നിന്ന് പലരും മാറ്റിയെന്ന ആരോപണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ ചിത്രം അത്ര മെച്ചമില്ലെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. അതേസമയം മാനേജര്‍മാര്‍ പല ആവറേജ് സിനിമകളും ഹോള്ഡോവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് , നിര്‍മാതാവിനെ കൊണ്ട് തിയറ്ററുകളില്‍ നിന്ന് മാറ്റിപ്പിക്കുന്നുണ്ട്. ക്യൂബിന് ഉള്‍പ്പെടെ പണം ധാരാളം വേണമെന്ന് പറഞ്ഞാണിത്. പുതിയ ചിത്രങ്ങള്‍ തിയറ്ററ്റുകളില് കളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്താല്‍ മാനേജര്‍മാര്‍ക്ക് കമ്മീഷന് കൂടുതല്‍ ലഭിക്കും. അതിനു വേണ്ടിയാണ് ഇത്തരം തരികിട കാണിക്കുന്നതെന്ന് തിയറ്റര്‍ ജീവനക്കാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha