മമ്മൂട്ടി അവളുടെ രാവുകള്‍ കാണാന്‍ കുറച്ച് പ്രയാസപ്പെട്ടു, മമ്മൂട്ടി സിനിമ കാണാന്‍ തീയറ്ററിലെത്തിയപ്പോള്‍...?

ഐ .വി . ശശി സംവിധാനം ചെയ്ത ചിത്രമായ അവളുടെ രാവുകള്‍ തീയറ്ററില്‍ നിറഞ്ഞ് ഓടുന്ന സമയമായിരുന്നു അത്. തീയറ്ററും ഫുള്ളായിരുന്നു. ടിക്കറ്റ് കിട്ടാന്‍ നെട്ടോട്ടം ഓടുന്ന സമയം. അങ്ങനെയാണ് നടന്‍ മമ്മൂട്ടിയ്ക്ക് അവളുടെ രാവുകള്‍ കാണണമെന്ന് ആഗ്രഹം വന്നു.
എന്നാല്‍ തീയറ്ററില്‍ ചിത്രം കാണാന്‍ പോയ സമയത്ത് മമ്മൂട്ടിക്കും കൂട്ടുകാരന്‍ ഷെറഫിനും തിയേറ്ററിനു അകത്തുകടക്കാന്‍ കഴിഞ്ഞില്ല. അന്ന് , മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിട്ടില്ല .
കവിതാ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ തിയേറ്ററുകാര്‍ തിയേറ്ററുകാര്‍ മെയിന്‍ ഗേറ്റ് പൂട്ടി . ഒടുവില്‍ , മമ്മൂട്ടി ഷെറഫിനൊപ്പം ഗേറ്റ് ചാടി കടന്ന് ഷെറഫിന്റെ പരിചയക്കാരനും പിന്നീട് ( ഈ തണലില്‍ ഇത്തിരി നേരം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ ) എന്നീ മമ്മൂട്ടി ചിത്രങ്ങളുടെ നിര്‍മ്മാതാവുമായി മാറിയ കവിതാ തിയേറ്ററിന്റെ മാനേജര്‍ ഹമീദില്‍ നിന്നും ടിക്കറ്റ് സംഘടിപ്പിച്ചായിരുന്നു ചിത്രം കണ്ടത്.
https://www.facebook.com/Malayalivartha