രാധികയുമായി വിവാഹമോചനം ചെയ്തതില്‍ സങ്കടമില്ല കാരണം...?

ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലടച്ചത് എന്തിനു വേണ്ടി ദുരൂഹതകളെ കുറിച്ച് പ്രതാപ് പോത്തന്‍ കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിനെ പരോക്ഷമായി പിന്തുണച്ച് നടന്‍ പ്രതാപ് പോത്തന്‍. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലടച്ചതെന്ന് പ്രതാപ് പോത്തന്‍ ചോദിച്ചു. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിന് പിന്നിലുണ്ടെന്നാണ് തോന്നുന്നത്.
ദിലീപ് ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ. പലര്‍ക്കും അസൂയ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.നിങ്ങളെപ്പോലെ എന്നെ കാണാന്‍ വന്ന വനിതാ ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തിന് ഞാന്‍ ദേഷ്യത്തില്‍ മറുപടി നല്‍കിയെന്ന് കരുതുക. അവര്‍ പുറത്തിറങ്ങി ആരോപണം ഉന്നയിച്ചാല്‍ ഞാന്‍ അകത്താകില്ലേ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം വലുതായിരിക്കുമെന്നും വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതാപ് പോത്തന്‍ പറഞ്ഞു.
സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോ എന്ന ചോദ്യത്തിന് രാധികയുമായി വിവാഹമോചനം ചെയ്ത കാലത്ത് അത് നന്നായി അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി. എന്നാല്‍ അതിനെക്കുറിച്ച് തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാല്‍ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്താപമില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നിരാശ ഇല്ലെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha