Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മംഗ്ലീഷ്‌ മങ്ങിപ്പോയി

28 JULY 2014 07:40 AM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടിയുടെ മംഗ്ലീഷും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. കഥയില്ലായ്മയാണ് റമസാന്‍ പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രധാന പ്രശ്‌നം. കൊച്ചി പശ്ചാത്തലമായ സിനിമകള്‍ എത്രയോ തവണ വന്നതാണ്. അതില്‍ കൂടുതലൊന്നും പറയാന്‍ സംവിധായകന്‍ സലാംബാപ്പു ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ റെഡ് വൈന്‍ വലിയ പരാജയമായിരുന്നു. അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ, ടെക്‌നിക്കലി സിനിമ പെര്‍ഫക്ടാണ്. 

പരസ്പരബന്ധമില്ലാത്ത സീനുകളും അവയ്ക്ക് ചേരാത്ത പശ്ചാത്തല സംഗീതവും അരോചകമാകുന്നു. ഗോപീസുന്ദര്‍ ഈണമിട്ട ഒരു പാട്ട് മാത്രമാണ് പ്രേക്ഷകന് ആശ്വാസം. ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നാടോടിക്കാറ്റിലെ സി.ഐ.ഡികളെ പോലെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ആശയദാരിദ്രം എന്നല്ലാതെ എന്ത് പറയാന്‍. ഒരാളുടെ ഫോണ്‍ ട്രെയ്‌സ് ചെയ്താല്‍ തന്നെ അയാളെ കുറിച്ചും അയാളുടെ ബന്ധങ്ങളെ കുറിച്ചും എന്തെല്ലാം വിവരങ്ങള്‍ ലഭിക്കുന്ന കാലമാണെന്ന് ചിന്തിക്കാന്‍ പോലും സംവിധായകനായില്ല.

ലോജിക് ഇല്ലാത്ത സിനിമകള്‍ പ്രേക്ഷകര്‍ അത്തരത്തിലേ കാണൂ. എന്നാല്‍ യുക്തിഭദ്രമായി പറയുന്ന കഥയില്‍ ലോജിക്ക് ഇല്ലാത്ത സീനുകള്‍ വരുമ്പോള്‍ അരോജകമായി തോന്നും. കൊച്ചി ഭരിക്കുന്ന മാലിക് ഭായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അദ്ദേഹം വിചാരിച്ചിട്ട് കൊച്ചിയില്‍ ഒരു ഹോട്ടലിലും ഒരു മുറി സംഘടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ചപ്പോള്‍ കഥാപാത്രത്തിന്റെ കരുത്ത് തന്നെ പോയി. ഭൂമി ഇടപാടും റിയല്‍ എസ്റ്റേറ്റ് ബിസിനസും ക്വട്ടേഷന്‍ സംഘത്തിന്റെ ജീവിതവും എല്ലാം എത്രതവണ കണ്ട് മടുത്തതാണ് സലാം ബാപ്പൂ. ഇനിയെങ്കിലും മാറിച്ചിന്തിക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (5 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (8 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends