ഫഹദ് മുക്കുവനാകുന്നു

ഫഹദ് ഫാസില്‍ മുക്കുവനാകുന്നു. ക്ലാസ്‌മേറ്റ്‌സിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദ്യമായി മുക്കുവനാകുന്നത്. \'മറിയം മുക്ക്\' എന്നാണ് ചിത്രത്തിന്റെ പേര്. ഫെലിക്‌സ് എന്ന മുക്കുവനായി എത്തുമ്പോള്‍ അത് പുതിയ അനുഭവമാകും. ചരിത്രപ്രാധാന്യമുളള സ്ഥലമായാണ് ചിത്രത്തില്‍ മറിയം മുക്കിനെ അവതരിപ്പിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ പിന്മുറക്കാരെന്ന് വിശ്വസിച്ചുപോരുന്ന പ്രദേശവാസികളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തങ്കശ്ശേരി, വിഴിഞ്ഞം, കാപ്പില്‍ എന്നിവിടങ്ങളിലായാണ് ലൊക്കേഷന്‍. മുംബൈ പോലീസിലൂടെ ശ്രദ്ധേയയായ ഹിമ ഡേവിസ് ആണ് നായിക. നെടുമുടി വേണു, സമുദ്രക്കനി, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലുണ്ടാകും. ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദരരാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു. അവസാനം ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വന്തമായി സംവിധാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചത്.
ബാഗ്ലൂര്‍ ഡെയ്‌സ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, മണിരത്‌നം എല്ലാം ഹിറ്റായതോടെ ഫഹദ് ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശവും തിയറ്റര്‍ അഡ്വാന്‍സും കൂടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha