Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

പത്തുമാസം ചുമന്ന് പ്രസവിച്ച മകനെ ഇനി ജീവനോടെ കാണില്ലെന്ന് കേട്ടപ്പോൾ ഞാൻ അലറി നിലവിളിച്ചു; മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മകൻ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ആ അത്ഭുത നിമിഷത്തെക്കുറിച്ച് നടി കനിഹ വെളിപ്പെടുത്തുന്നു....

22 SEPTEMBER 2018 09:56 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ അബ്രഹാമിന്റെ സന്തതികളില്‍ നായികയായെത്തിയത് താരമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഡ്രാമയിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് താരം.

ബീച്ചിലെ ബിക്കിനി വേഷത്തെ കുറിച്ച് താരത്തിനെതിരെ രൂക്ഷവിമര്ശനാണ് ഉയർന്നിരുന്നെങ്കിലും താരം കിടിലം മറുപടികൾകൊണ്ട് വിമർശകരുടെ വായടപ്പിച്ചിരുന്നു. പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് പറഞ്ഞ് വ്യാജവാർത്തകളും ഇറങ്ങി. ഭര്‍ത്താവ് ശ്യാമിനിം അഞ്ച് വയസ്സുകാരനായ ഋഷിക്കുമൊപ്പം സുഖമായി കഴിയുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രചരിച്ചതെന്ന് താരം പറയുന്നു. അമേരിക്കയില്‍ വെച്ചായിരുന്നു മകന്‍ ജനിച്ചത്. അവനെ ജീവനോടെ കിട്ടുമെന്ന കരുതിയിരുന്നില്ല. ആ സമയത്ത് അനുഭവിച്ച മാനസിക സംഘര്‍ശത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

‘അവൻ ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞ്. തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ.’

പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.

ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയിൽ. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് (ഋഷിയുടെ ഉടുപ്പ് ഊരിയപ്പോൾ പൊക്കിൾ മുതൽ നെഞ്ച് വരെ നീളത്തിൽ തുന്നിച്ചേർത്തതിന്റെ പാട്. അതു കാട്ടുമ്പോൾ അമ്മ എന്താ ഈ ചെയ്യുന്നതെന്ന ഭാവത്തിൽ നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു അവൻ.)’–കനിഹ പറഞ്ഞു.

തങ്ങളുടെ സംസ്‌കാരത്തിലൂടെയാവണം മകനും വളരണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ചെന്നൈില്‍ സെറ്റിലായത്. രണ്ട് പേരുടെയും കുടുംബാംഗങ്ങളെല്ലാം ചെന്നൈയിലുണ്ട്. തങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡുണ്ടെന്നും താരം പറയുന്നു. മലയാളത്തില്‍ അഭിനയിക്കുന്ന ഹോളിവുഡ് താരമാണ് കനിഹയെന്ന് പറഞ്ഞ് ഭര്‍ത്താവ് കളിയാക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ഇടയ്ക്ക് വെച്ച് ശരീരം വണ്ണം വെച്ചിരുന്നു. കാണുന്നവരെല്ലാം ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അടുത്തിടെ ഒരു അബോര്‍ഷന്‍ നടന്നിരുന്നു. അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെയായിരുന്നു കുഞ്ഞിനെ നഷ്ടമായത്. ആ വേദനയില്‍ നിന്നും മുക്തയാവാന്‍ സമയമെടുത്തിരുന്നു. മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെതന്നും താരം പറയുന്നു. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.

ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും പ്രണയിക്കുകയാണ് തങ്ങള്‍. ശ്യാമും ഋഷിയുമാണ് തന്റെ ലോകം. ഭാര്യഭര്‍ത്താക്കന്‍മാര്‍ എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് തങ്ങളെന്നും താരം വ്യക്തമാക്കുന്നു. ഒരു  മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (4 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (29 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (44 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (1 hour ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (1 hour ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

Malayali Vartha Recommends