Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പിഷാരടിയെ പരിപാടിക്ക് വിളിക്കാനെന്ന് പറഞ്ഞ് ജയറാമിന്റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങിയ പ്രവാസിയുടെ വിചിത്രമായ ആവശ്യം പിഷാരടി സമ്മതിച്ചു, എന്നാല്‍ ജയറാം ഞെട്ടി

27 NOVEMBER 2018 02:19 PM IST
മലയാളി വാര്‍ത്ത

മിമിക്രി കലാകാരന്‍, നടന്‍, അവതാരകന്‍, സംവിധായകന്‍ അങ്ങനെ ബഹുമുഖപ്രതിഭയിലൂടെ മലയാളി മനസില്‍ ഇടംനേടിയ ആളാണ് പിഷാരടി. കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെ നായകനായാണ് പിഷാരടി സിനിമയില്‍ എത്തിയതെങ്കിലും മിമിക്രിയാണ് താരത്തെ സ്റ്റാറാക്കിയത്. പിഷാരടിയും ധര്‍മജനും ചേര്‍ന്നുള്ള സ്റ്റേജ് പരിപാടികളെല്ലാം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആവേശമായി.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവും ഏറെ ശ്രദ്ധേയമായി. അതിന് ശേഷമാണ് പിഷാരടിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. അപ്പോഴും മിമിക്രിയെ പിഷാരടി മറന്നില്ല. ചെറിയ സ്റ്റേജ് പ്രോഗ്രാം പോലും പിഷാരടി ഒഴിവാക്കിയില്ല. സംവിധായകനായ ശേഷവും അങ്ങനെ തന്നെയാണെന്ന് പിഷാരടിയുടെ ആദ്യ സിനിമയിലെ നായകന്‍ ജയറാം പറയുന്നു.

ഒരിക്കല്‍ ജയറാം ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ ഒരു പ്രവാസി മലയാളി വന്നിട്ട് അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചു. ജയറാം അതിന് സമ്മതിച്ചു. അയാള്‍ ഏറെ സംസാരിച്ചത് ജയറാമിന്റെ പഞ്ചവര്‍ണതത്ത എന്ന സിനിമയെ കുറിച്ചും അതിന്റെ സംവിധായകന്‍ പിഷാരടിയെ കുറിച്ചും ആയിരുന്നു. പിഷാരടിയുടെ സ്റ്റേജ്‌ഷോകളും അവതാരകനായ പരിപാടികളും പ്രവാസി സുഹൃത്ത് മുടങ്ങാതെ കാണുമായിരുന്നു. പിഷാരടി പെണ്‍വേഷം കെട്ടി അഭിനയിച്ച പരിപാടി അയാള്‍ക്ക് ഏറെ ഇഷ്ടമായെന്നും ഇക്കാര്യം പിഷാരടിയെ കാണുമ്പോള്‍ പറയുമോ എന്ന് ജയറാമിനോട് ചോദിച്ചു. തീര്‍ച്ചയായും പറയാമെന്ന് ഉറപ്പ് നല്‍കി. നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ പ്രവാസി പിഷാരടിയുടെ നമ്പര്‍ ചോദിച്ചു. ജയറാം നല്‍കാന്‍ മടിച്ചെങ്കിലും ഒരു പരിപാടിക്ക് വിളിക്കാനാണെന്ന് പറഞ്ഞപ്പോള്‍ കൊടുത്തു.

ആഴ്ചകള്‍ക്ക് ശേഷം പിഷാരടി ജയറാമിനെ വിളിച്ച് ചൂടായി, ചേട്ടാ എന്നാ പരിപാടിയാണ് കാണിച്ചത്. ഇത്തരക്കാര്‍ക്കാണോ എന്റെ നമ്പര്‍ കൊടുക്കുന്നതെന്ന് ചോദിച്ചു. ' അത് പിന്നെ പരിപാടിക്കാണെന്ന് പറഞ്ഞത് കൊണ്ടാണ് കൊടുത്തതെന്ന്' ജയറാം മറുപടി പറഞ്ഞു. ' പരിപാടി എന്താണെന്ന് കേള്‍ക്കണോ, പ്രവാസി ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ട്. അത് ഇങ്ങിനെയാണ്. നാട്ടിലെത്തിയ അയാളും ഫാമിലിയും സുഹൃത്തുക്കളും വാഗമണ്ണിലേക്ക് ട്രിപ്പ് പോകുകയാണ്. ആ സമയം ഞാന്‍ പെണ്‍വേഷം കെട്ടി വയറ്റിലയില്‍ നിന്ന് കയറണം. അപ്പോള്‍ പ്രവാസി എന്റെ കൂടെ ഇരിക്കും. ഇടയ്ക്ക് തൊടുകയും തലോടുകയും ചെയ്യും. സ്വാഭാവികമായും ഭാര്യയ്ക്ക് ദേഷ്യംവരുമല്ലോ, അവള്‍ക്ക് നിയന്ത്രണം വിടുമ്പോള്‍ പിഷാരടി പെണ്‍വേഷം അഴിച്ച് മാറ്റണം. ഇതാണ് സര്‍പ്രൈസ്.'

ഇത് കേട്ടതും ജയറാമിന് ദേഷ്യംവന്നു. 'നീ അയാള്‍ടെ നമ്പരിങ്ങ് തന്നെ, അവനെ ഇപ്പോ ശെര്യാക്കാം' , ജയറാം പ്രവാസിയെ വിളിച്ച് ചൂടായി. 'നിങ്ങള് പരിപാടിക്കെന്ന് പറഞ്ഞല്ലേ നമ്പര്‍ വാങ്ങിയത്, എന്നിട്ട് ഇമ്മാതിരി പരിപാടിക്കാണോ വിളിക്കുന്നത് ' . ചേട്ടാ നിങ്ങള് എന്തായീ പറയുന്നത്, അയ്യായിരം രൂപയ്ക്ക് വരാമോന്ന് ചോദിച്ചു, പറ്റില്ലെന്ന് പറഞ്ഞു. പതിനായിരം തരാമെന്ന് വീണ്ടും പറഞ്ഞു. പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. എന്നാ ഇരുപതിനായിരം തരാമെന്ന് പറഞ്ഞു. പിഷാരടി സമ്മതിച്ചു. വന്ന് പരിപാടി കലക്കിയിട്ടാ പോയത്. ഭാര്യയും മക്കളും സുഹൃത്തുക്കളും ഒക്കെ വളരെ ഹാപ്പിയായിരുന്നു' പ്രവാസി പറഞ്ഞ് തീര്‍ന്നപ്പോഴാണ് പിഷാരടി തനിക്കിട്ട് പണിതതാണെന്ന് ജയറാമിന് മനസിലായത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (55 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends