കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കുമ്പോൾ അണിയറയിൽ ആളൂർ ഒരുക്കുന്നത് കുതന്ത്രമോ? അവാസ്തവത്തിൽ ദിലീപ് എത്തുന്നുണ്ടോ? സത്യാവസ്ഥ ഇങ്ങനെ...

2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ വച്ച് ഒരു പ്രമുഖനടി വാഹനത്തിനുള്ളില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടുളള ഗൂഢാലോചനയില്‍ ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 3-ന് ഹൈക്കോടതിയില്‍ നിന്ന് ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് ജാമ്യം ലഭിച്ചു.
അതേസമയം യുവ നടിയെ അക്രമിക്കപ്പെട്ട സംഭവം ആസ്പദമാക്കിയുളള ചിത്രത്തില്‍ ദിലീപ് അഭിനയിക്കും എന്നത് വ്യാജ വാര്‍ത്തയാണെന്ന് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അവാസ്തവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഡ്വ ബിഎ ആളൂരാണ്. സലിം ഇന്ത്യ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം തന്നെ നേരത്തെ പറഞ്ഞിരുന്നു. ഐഡിയല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ 10 കോടി ചെലവിലാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് അഡ്വ. ആളൂർ. കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ അഭിഭാഷകനായിരുന്നു അളൂർ. എന്നാൽ പിന്നീട് ആളൂർ കേസിൽ വക്കാലത്ത് ഒഴിയുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു തിരക്കഥയുമായി ആളൂരിന്റെ രംഗപ്രവേശനം.
https://www.facebook.com/Malayalivartha