ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത് നവവധുവാകാന്‍ തയ്യാറെടുക്കുന്നു

ബോളിവുഡില്‍ ഇപ്പോള്‍ മറ്റൊരു താരവിവാഹ വാര്‍ത്ത കൂടി എത്തി. ബോളിവുഡിലെ വിവാദ നായിക രാഖി സാവന്താണ് നവവധുവാകാന്‍ തയ്യാറെടുക്കുന്നത്. താരം തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
ഇന്റര്‍നെറ്റിലെ സെന്‍സേഷണല്‍ സ്റ്റാറായ ദീപക് കലാലാണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 ന് ലോസ് ഏഞ്ചല്‍സില്‍വെച്ച് ഇരുവരും വിവാഹിതരാകും. വിവാഹ ക്ഷണകത്ത് രാഖി സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം വെറു വിവാഹ ക്ഷണപത്രിക മാത്രമല്ല താരം പുറത്തു വിട്ടിരിക്കുന്നത്. തങ്ങള്‍ വെര്‍ജിനാണെന്നുള്ള സര്‍ട്ടിഫിക്കറ്റും താരങ്ങള്‍ സോഷ്യല്‍ പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡിലെ എല്ലാ താരങ്ങളും വിവാഹിതരാവുകയാണ്. തനിയ്ക്കും വിവാഹത്തിനുളള നല്ല സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നും താരം പറയുന്നു.
ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന വിവാഹഘോഷങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും വിരുന്ന് സംഘടിപ്പിക്കുമെന്നും രാഖി പറഞ്ഞു.ബോളിവുഡ് താരങ്ങളെ എല്ലാവരേയും ക്ഷണിക്കുമെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha