മൂല്യമോറിയ താരമെന്ന് പറച്ചില് മാത്രമേ ഉള്ളൂ... തന്റെ സമ്പാദ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മിയ ഖലീഫ

പോണ് വ്യവസായത്തിലെ മൂല്യമേറിയ താരമായി തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ താന്‍ അതില്‍ നിന്നും അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് താന്‍ സമ്പാദിച്ചു കൂട്ടുന്നതെന്ന് പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു മിയ. വെറും 12,000 ഡോളര്‍ മാത്രമാണത്രെ മിയ പോണ് ഇന്‍ഡസ്ട്രിയില്‍ നിന്നും സമ്പാദിച്ചത്. അതായത് എട്ടര ലക്ഷം രൂപ. മീഗന് അബ്ബോട്ടുമായുള്ള അഭിമുഖത്തിലാണ് മിയ ഇക്കാര്യം തുറന്ന് പറഞ്ഞത്.
201415 വര്‍ഷത്തിലെ വെറും മൂന്ന് മാസക്കാലമാണ് മിയ ഖലീഫ പോണ് വ്യവസായത്തില്‍ ഉണ്ടായിരുന്നത്. പോണ് വ്യവസായത്തില്‍ ജോലി ചെയ്തതിന് ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും അവര്‍ പറഞ്ഞു. ഇന്‍ഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായതെന്നും അവര്‍ പറഞ്ഞു.
400 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ട് വെറും മൂന്നു ദിവസത്തിലുള്ളില്‍ രണ്ട് ലക്ഷം ഫോളോവേഴ്സിനെ സമ്പാദിച്ചു. പിന്നീടത് 20 ലക്ഷമായി വളര്‍ന്നു. പിന്നീട് ഈ അക്കൗണ്ട് ഐസിസ് ഹാക്ക് ചെയ്തെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha