മുന്‍ കാമുകന്‍ ദീപക് കലാലിനെ മര്‍ദിച്ച് രാഖി സാവന്തിന്റെ സഹോദരന്റെ ഭാര്യ

ബോളിവുഡിലെ വിവാദനായിക രാഖി സാവന്തിന്റെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാലിനെ മര്‍ദിച്ച് രാഖിയുടെ സഹോദരന്റെ ഭാര്യ. ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ രാഖിയുടെ ഭര്‍ത്താവ് റിതേഷ് റെക്കോഡ് ചെയ്തിരിന്നു. ഈ വീഡിയോ രാഖി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് നിക്കം ചെയ്തു.
രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വിട്ടത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ ദീപക് കലാല്‍ രംഗത്ത് വരികയും ചെയ്തു.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.
ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിച്ചു.
https://www.facebook.com/Malayalivartha