Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

ഫഹദിന് ആ അസുഖം കണ്ടുപിടിച്ചതിനുശേഷവും ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല- നസ്രിയ

15 JANUARY 2025 12:34 PM IST
മലയാളി വാര്‍ത്ത

താരപരിവേഷത്തിനപ്പുറം മികച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ 41-ാം വയസിലാണ് എഡിഎച്ച്ഡി എന്ന രോഗം കണ്ടെത്തിയതെന്നും ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോഴിതാ ആ അസുഖം കണ്ടുപിടിച്ചതിനുശേഷവും ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തുറന്നു പറയുകയാണ് നസ്രിയ നസിം. ഫഹദിന് ഈ രോഗം ഉണ്ടെന്നു തിരിച്ചറിയുന്നതിനു മുൻപേ തങ്ങൾ ഒരുമിച്ച് ജീവിക്കുന്നതാണ്. ഫഹദിന്റെ സ്വഭാവം കുറെ നാളായി താൻ കാണുന്നതാണ്. ഫഹദിന് എഡിഎച്ച്ഡി ഉണ്ടെന്നു കരുതി ജീവിതത്തിൽ ഒന്നും മാറുന്നില്ല. രോഗാവസ്ഥയുണ്ടെന്ന് അറിഞ്ഞതുകൊണ്ട് താൻ ചിലപ്പോൾ കുറച്ചുകൂടി ക്ഷമയോടെ പെരുമാറിയേക്കാമെന്നും അല്ലാതെ ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നും നസ്രിയ പറഞ്ഞു ‘‘ഫഹദ് ഒരു എഡിഎച്ഡി രോഗിയാണ്. പക്ഷേ ഇതൊക്കെ ഷാനു തിരിച്ചറിയുന്നതിനും ഈ അസുഖം കണ്ടുപിടിക്കുന്നതിനും മുൻപെ ഞാൻ ഷാനുവിനെ കണ്ടുതുടങ്ങിയതാണല്ലോ. പണ്ടും ഷാനുവിന് ഇത് ഉണ്ടായിരുന്നിരിക്കും. ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്. അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു. ഇനിയിപ്പോൾ അത് കണ്ടുപിടിച്ചുകഴിഞ്ഞ്, ഓ... ഇങ്ങനെ ഒരു കണ്ടീഷൻ ഷാനുവിനുണ്ട്, അതുകൊണ്ട് ഞാൻ കുറച്ചുകൂടി ക്ഷമയോടെ പെരുമാറണം എന്ന് ഒരു തോന്നൽ എനിക്ക് ഉണ്ടായേക്കാം. അത്തരത്തിൽ അത് സഹായകമായേക്കാം. അല്ലാതെ എല്ലാം പഴയതുപോലെ തന്നെ, ജീവിതമൊന്നും മാറിയിട്ടില്ല,’’ നസ്രിയ നസിം പറയുന്നു. തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ തുറന്നു പറഞ്ഞിരുന്നു. 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയിരുന്നുവെങ്കിൽ ചികിൽസിച്ച് ഭേദമാക്കാമായിരുന്നുവെന്നും കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജിൽവച്ച് ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. തന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.അതിനാല്‍ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികിത്സിച്ചാല്‍ ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാവുന്നത് തടയാന്‍ സാധിക്കുമെന്നും താരം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (24 minutes ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (36 minutes ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (49 minutes ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (1 hour ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (1 hour ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (1 hour ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (1 hour ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (2 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (2 hours ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (2 hours ago)

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു  (2 hours ago)

സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി... തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി  (3 hours ago)

ത്രിരാഷ്ട്ര ഏകദിന പരമ്പര... ശ്രീലങ്ക എ ടീമിന് എതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിന് എട്ടുറൺസ് ജയം  (3 hours ago)

പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ അന്തരിച്ചു... പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം  (3 hours ago)

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന  (3 hours ago)

Malayali Vartha Recommends