ക്ലാസ് കട്ട് ചെയ്ത് അഭിനയിക്കാനില്ല:അപര്‍ണ ബാലമുരളി

മഹേഷിന്റെ പ്രതികാരം സൂപ്പര്‍ഹിറ്റായതോടെ നായിക അപര്‍ണാ ബാലമുരളിക്ക് ഓഫറുകളുടെ പ്രളയം. എന്നാല്‍ ക്ലാസ് ഒഴിവാക്കി അഭിനയിക്കാനില്ലെന്ന് താരം വ്യക്തമാക്കി. ഡാന്‍സിലും പാട്ടിലും അപര്‍ണയ്ക്ക് വലിയ കമ്പമാണ്. തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്റെ ഭാര്യ അപര്‍ണയുടെ ടീച്ചറാണ് അവരാണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. നടിയാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു.
മുമ്പ് സെക്കന്റ് ക്ലാസ് യാത്രയില്‍ ചെറിയ വേഷം ചെയ്തിരുന്നു. ജിസ്മി എന്ന ക്യാരക്ടറുമായി തനിക്ക് ഏറെ അടുപ്പമുള്ളത് കൊണ്ടാണ് അഭിനയിക്കാന്‍ എളുപ്പമായത്. ഫഹദിനോട് ചേട്ടന്‍ സൂപ്പറാണെന്ന് പറയുന്ന ഡയലോഗ് ചുമ്മാ പറഞ്ഞതല്ല, എല്ലാ ആത്മാര്‍ത്ഥതയോടു കൂടി പറഞ്ഞതാണ്. അതുകൊണ്ടാണ് സ്‌ക്രീനില്‍ അത്രയും നന്നായത്.
ചിത്രത്തിലെ ഫല്‍ഷ് മോബ് സീനുകള്‍ കട്ടപ്പന ബസ്റ്റാന്റില്‍ ചിത്രീകരിക്കുമ്പോള്‍ ആളുകള്‍ക്ക് ഷൂട്ടിംഗ് ആണെന്ന് തോന്നിയതേയില്ലെന്നും താരം പറഞ്ഞു. ശ്യാം പുഷ്‌കരന്റെ ഭാര്യയാണ് ദിലീഷ് പോത്തനോട് പറഞ്ഞത് അപര്‍ണ പാടുമെന്ന്. അങ്ങനെയാണ് ചിത്രത്തില്‍ പാടാനും അവസരം ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























