മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം 'മനമന്ത'യ്ക്ക് മികച്ച പ്രതികരണം
കുറച്ചു നാളുകള്‍ക്കുശേഷം മോഹന്‍ലാലിന്റെ സിനിമയ്ക്ക് മികച്ച പ്രതികരണം നേടികൊടുത്ത ചിത്രമാണ് മനമന്ത. തെലുങ്ക് ചിത്രമാണ് മനമന്ത. ചന്ദ്രശേഖര്‍ യെലേട്ടി ഒരുക്കിയ മനമന്ത ചിത്രം മലയാളത്തില്‍ 'വിസ്മയം', തമിഴില്‍ 'നമത്' എന്ന പേരിലുമാണ് പ്രദര്‍ശനത്തിനെത്തിയത്. അല്ലു അര്‍ജുന്റെ ഇളയ സഹോദരന് അല്ലു സിരീഷ് നായകനാകുന്ന 'ശ്രീരാസ്തു സുബ്ബമസ്തു'വും പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ ചിത്രത്തേക്കാള്‍ മൂന്നിരട്ടി കളക്ഷനാണ് മനമന്ത നേടിയിരിക്കുന്നത്.
റിലീസിന് തലേന്ന് രണ്ട് ചിത്രങ്ങള്‍ക്കും യുഎസില്‍ പെയ്ഡ് പ്രിവ്യൂ ഷോകള്‍ ഉണ്ടായിരുന്നു. പ്രിവ്യൂ ഷോകളിലും റിലീസിന്റെ ആദ്യദിനത്തിലും മോഹന്‍ലാല്‍ ചിത്രമാണ് അല്ലു സിരീഷ് ചിത്രത്തേക്കാള്‍ മുന്നില്‍. ആദ്യദിനം 8,076 ഡോളര്‍ അല്ലു സിരീഷ് ചിത്രം സ്വന്തമാക്കിയപ്പോള്‍ 22,423 ഡോളറാണ് മോഹന്‍ലാലിന്റെ മനമന്ത നേടിയത്.
https://www.facebook.com/Malayalivartha