പൃഥ്വിരാജിന്റെ അളിയന് സംവിധായകനാകുന്നു
പൃഥ്വിരാജിന്റെ അളിയന് സംവിധായകനാകുന്നു. ഭാര്യ സുപ്രിയയുടെ മൂത്ത സഹോദരനാണ് അളിയന് പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമ ഗോസ്റ്റ് വില്ല എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിജയ്. ജി.എസ് ആണ് നിര്‍മാതാവ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പത്രപ്രവര്‍ത്തകയായ സുപ്രിയയാണ് വീട്ടിലേക്കുള്ള വഴി എന്ന സിനിമയുടെ ഇംഗ്ലീഷ് സബ് ടൈറ്റില്‍ തയ്യാറാക്കിയത്. മേലകളില്‍ ചിത്രം പ്രദര്ശിപ്പിച്ചതിങ്ങനെയാണ്.
ദിലീപ് അളിയനായിരുന്ന മധുവാര്യരെ നിരവധി സിനിമകളില്‍ അഭിനയിപ്പിച്ചിരുന്നു. മധു അഭിനയിച്ച ചില സിനിമകള്‍ ദിലീപ് നിര്‍മിക്കുകയും ചെയ്തു. അമലാ പോളും എ.എല്‍ വിജയ് യും വേര് പിരിയുകയാണെങ്കിലും തന്റെ പുതിയ ചിത്രത്തില്‍ അമലയുടെ സഹോദരനാണ് വില്ലനെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍
അളിയനായ സുരേഷ് ബാലാജിയുടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉള്ളടക്കം അടക്കമുള്ള ചിത്രങ്ങള്‍ ഹിറ്റായിരുന്നു. അവസാനം ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ അവകാശം വാങ്ങിയത് സുരേഷ് ബാലാജിയാണ്.
https://www.facebook.com/Malayalivartha