മീനയുടെ മകളെ അഭിനയിക്കാന്‍ വിടില്ല
മകളെ ഉടന്‍ അഭിനയിക്കാന്‍ വിടില്ലെന്ന് നടി മീന. ആദ്യം പഠനം. അതിലാണ് ഇപ്പോള്‍ ശ്രദ്ധയിപ്പോള്‍. മകള്‍ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഒരു ദിവസം സംവിധായകന് ആറ്റ്ലി മീനയുടെ വീട്ടിലേക്ക് ചെന്നു. താന്‍ വിജയ്യെവച്ച് ഒരു സിനിമ എടുക്കുന്നുണ്ടെന്നും അതില്‍ അതില്‍ മോള്‍ക്കൊരു പ്രധാന വേഷമുണ്ടെന്നും പറഞ്ഞു. അത് കേട്ട് മീന അമ്പരന്നു. അവള് കൊച്ചല്ലേ, ഒന്നുമറിയില്ല എന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും ആറ്റ്ലി വഴങ്ങിയില്ല. ഒടുവില്‍ മീനയും ഭര്‍ത്താവും നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. മോള്‍ടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ മുതല്‍ പലരും വിളിച്ച് അഭിനന്ദിച്ചു.
ഷൂട്ടിംഗിന് മുഴുവന്‍ സമയം മകളോടൊപ്പം മീനയുണ്ടായിരുന്നു. ഓരോ കാര്യങ്ങളും കാണിച്ച് കൊടുത്തു. അത് കണ്ടിട്ട് മോള് അതേ പടി ചെയ്യുകയായിരുന്നെന്ന് മീന പറഞ്ഞു. മോഹന്‍ലാലിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനാണ് മീന കേരളത്തിലെത്തിയത്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ പുസ്തകം വായിക്കുകയാണ് മീനയുടെ പ്രധാന പരിപാടി. വൈരമുത്തുവിന്റെ കാവി നിറത്തില്‍ ഒരു കാതല്‍ എന്ന നോവലാണ് ഇപ്പോള്‍ വായിക്കുന്നത്. പഴയ പുസ്തകമാണ്. സമയം കിട്ടുമ്പോഴെല്ലാം പുസ്തകം വായിക്കാറുണ്ടെന്ന് താരം പറഞ്ഞു.
മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുക വളരെ കംഫര്‍ട്ടബിളാണെന്ന് മീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് മലയാളം അറിയില്ല. തെലുങ്ക് പച്ചവെള്ളം പോലെ അറിയാം. എന്നാല്‍ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടിട്ട് മലയാളത്തോളം നന്നായില്ലെന്ന് പറഞ്ഞതായി മീന പറഞ്ഞു. തമിഴ് റീമേക്കിനെ കുറിച്ചും ഇതേ അഭിപ്രായമാണ് ഉള്ളത്. മലയാളത്തിലെ സംവിധായകരുടെയും താരങ്ങളുടെയും ശക്തി വേറെ ലെവലിലാണെന്നും മീന പറഞ്ഞു. അതുകൊണ്ടാണ് തിരക്കുകള്‍ക്കിടയിലും മലയാളത്തില്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha