ഫഹദിന്റെ ബര്‍ത്ത് ഡേയ്ക്ക് നസ്രിയയുടെ സര്‍പ്രൈസ് ഗിഫ്റ്റ്
ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ ഫഹദിന് ഒരു കിടിലന്‍ സര്‍പ്രൈസ് നല്കി. ഫഹദിന്റെ പിറന്നാളിന് നസ്രിയ എന്ത് ഗിഫ്റ്റ് കൊടുക്കുമെന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത്. നസ്രിയ ഫഹദ് ഫാസിലിന് നല്കിയ സമ്മാനം എന്തായിരിക്കും. പ്രതീക്ഷിച്ച പോലെ നസ്രിയ സര്‍പ്രൈസ് കൊടുത്തു. ഒരു കിടിലന്‍ ബര്‍ത്ത് ഡേ കാര്‍ഡാണ് നല്‍കിയത്.
ഫഹദ് കേക്കിന് മുന്നില്‍ നില്ക്കുന്നതും രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസും ചേര്‍ത്ത് ഒരുക്കിയ ബര്‍ത്ത് ഡേ കാര്‍ഡാണ് നസ്രിയ ഫഹദിന് നല്‍കിയത്. നസ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കിടിലന്‍ സര്‍പ്രൈസ് ഫഹദിന് നല്‍കിയത്. ഒപ്പം ഫഹദ് ഫാസിലിന് ആശംസകളും നേര്‍ന്നിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരത്തിന്റെ വിജയ ശേഷം ഫഹദ് പുതിയ ചിത്രത്തിന് ഡേറ്റ് കൊടുത്തു. അനാര്‍ക്കലിയുടെ സംവിധായകന് ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അടുത്തതായി അഭിനയിക്കുക. കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. തനി നാടന്‍ കണ്ണൂര്കാരന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുക.
https://www.facebook.com/Malayalivartha