'എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'; ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറയുന്ന 'എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുശാന്ത് സിങ് രജ്പുത് ആണ് ധോനിയായി വേഷമിടുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്പയേഡ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡേയാണ്.
ധോണിയുടെ ഭാര്യ സാക്ഷിയുടെ വേഷത്തിലെത്തുന്നത് കിയാര അധ്വാനിയാണ്. ധോണിയുടെ അച്ഛന്‍ പാന്‍ സിങ്ങിന്റെവേഷം ചെയ്യുന്നത് അനുപം ഖേറാണ്. ഭൂമിക ചൗളയാണ് ധോണിയുടെ സഹോദരിയുടെ വേഷത്തിലെത്തുന്നത്. ചിത്രം സെപ്തംബര്‍ 30 ന് തിയേറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha

























