അജിത്തിന്റെ സിനിമ പെരുവഴിയിലാക്കി കാജല്‍ ടൂറിന് പോയി, നിര്‍മാതാവിന്റെ കീശ കീറി

ഒരുപാട് നായികമാരെ പരിഗണിച്ച ശേഷം , ഒടുവിലാണ് കാജല്‍ അഗര്‍വാളിനെ അജിത്തിന്റെ അമ്പത്തി ഏഴാമത്തെ ചിത്രത്തിലെ നായികയായി തീരുമാനിച്ചത്. തല അജിത്തിന്റെ നായികയാകുന്നതില്‍ കാജല്‍ അഗര്‍വാളിനും ഏറെ അഭിമാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി കാരണം ചിത്രത്തിന്റെ നിര്‍മാതാവ് പെട്ടു എന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിങിന് എത്തിയ സ്ഥലം ഒരു ഫാമിലി ടൂറായി ആഘോഷിക്കുകയാണത്രെ കാജല്‍.
അജിത്തിന്റെ 57 ആമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടക്കുന്നത് സ്ലോവേനിയയിലാണ്. ഷൂട്ടിങിന് പോകുമ്പോള്‍ സഹായത്തിന് അമ്മയെ കൂടെ കൂട്ടണമെന്ന് കാജല്‍ പറഞ്ഞു. അങ്ങനെ അമ്മയെയും കൂട്ടിയാണ് നടി എത്തിയത്. എന്നാല്‍ പിന്നീട് ഷൂട്ടിങ് സംഘത്തിനൊപ്പം കാജലിന്റെ അച്ഛനും വന്നു. പിന്നാലെ സഹോദരി നിഷ അഗര്‍വാളും എത്തി. പിന്നെ കുടുംബത്തോടെയുള്ള ഒരു ടൂര്‍ ആഘോഷം പോലെയാണ് കാജലിന് സെറ്റ്.
കാജലിന്റെ ടൂര്‍ ആഘോഷം കാരണം പണി കിട്ടുന്നത് ചിത്രത്തിന്റെ നിര്‍മാതാവിനാണ്. നടിയെയും നടിയുടെ സഹായികളെന്ന് പറഞ്ഞ് എത്തിയ അമ്മയുടെയും അച്ഛനെയും അനിയത്തിയുടെയും ചെലവ് നോക്കേണ്ട ബാധ്യതയും നിര്‍മാതാവിനായി. മാത്രമല്ല ഷൂട്ടിങും നേരാം വണ്ണം നടക്കുന്നുമില്ലത്രെ.
അതേ സമയം, വിക്രമിന്റെ ഗരുഡ എന്ന ചിത്രം ഉപേക്ഷിച്ചാണ് കാജല്‍ അജിത്തിന്റെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഗരുഡയുടെ ഷൂട്ടിങ് നീണ്ടു പോയിരുന്നു. ആ സമയത്താണ് അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചത്. ഗരുഡ ഉപേക്ഷിച്ച് കാജല്‍ അജിത്ത് ചിത്രത്തിലെത്തുകായിരുന്നു.
https://www.facebook.com/Malayalivartha

























