Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മോഹന്‍ലാലിനെക്കാള്‍ ചെറുപ്പമാ, അപ്പോള്‍ കുഴപ്പമില്ല; അലന്‍സിയറിനോട് മമ്മൂട്ടി പറഞ്ഞത്

13 AUGUST 2016 05:04 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ 'എന്റമ്മോ ഞാനില്ല' എന്ന് പറഞ്ഞ ആളാണ് അലന്‍സിയര്‍ ലെ ലോപ്പസ്. എന്നാല്‍ മമ്മൂട്ടിയാണ് തന്നെ ആ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ പേടി മാറി. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. മമ്മൂട്ടി വളരെ പരുക്കനായ ആളാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ഒരിക്കലും തനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് തമാശകള്‍ പറയുന്ന നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണ് മമ്മൂട്ടി എന്ന് അലന്‍സിയര്‍ പറയുന്നു.

സെറ്റില്‍ വച്ചുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ച് അലന്‍സിയര്‍ പറയുന്നു. മമ്മൂട്ടി ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ആദ്യം പേടിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ അത് മാറി. പറഞ്ഞു കേട്ട കഥയിലെ ആളെയല്ല ഞാന്‍ സെറ്റില്‍ കണ്ടത്. അടുത്തു പോയി പരിചയപ്പെട്ടു, സൗഹൃദത്തിലായി. കൂടെ അഭിനയിക്കുന്ന ആളോടുള്ള അദ്ദേഹത്തിന്റെ കെയറും ഉത്തരവാദിത്വവും അത്ഭുതപ്പെടുത്തി. സെറ്റില്‍ ഒരു ചേട്ടനെ പോലെയാണ് മമ്മൂട്ടി നമ്മളെ സ്വീകരിക്കുന്നത്. അപ്പോഴാണ് കസബയുടെ സെറ്റിലെ ഒരു രസകരമായ അനുഭവം അലന്‍സിയര്‍ പറഞ്ഞത്.

ചിത്രത്തില്‍ അലന്‍സിയറിനെ നോക്കി മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട്, ' എന്റെ അച്ഛന്റെ പ്രായമുണ്ട്, അല്ലെങ്കില്‍ തന്നെ ഞാനിപ്പോ എന്ത് ചെയ്‌തേനെ' എന്ന്. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ മമ്മൂട്ടി അലന്‍സിയറിന്റെ അടുത്ത് വന്ന് ചോദിച്ചത്രെ, ' ശരിക്കും അത്രയൊക്കെ ഉണ്ടോ?'. വളരെ സരസനായ മനുഷ്യനാണ് മമ്മൂട്ടി. നമ്മളൊക്കെ പറഞ്ഞ് അദ്ദേഹത്തെ ഒരു ഭീകരനായി ചിത്രീകരിച്ചു വച്ചിരിക്കുകയാണ്. ഇത്രയും കരുണയും വലിയ സൗഹൃദവുമുള്ള, സെന്‍സ് ഓഫ് ഹ്യൂമറുള്ള മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല.

തോപ്പില്‍ ജോപ്പനില്‍ ഒരു രംഗമുണ്ട്. കബടി കളിക്കുന്നതിനിടെ മമ്മൂട്ടി എന്നെ വലിച്ചിടും. ഞാന്‍ തെറിച്ചു വീഴണം. റിഹേഴ്‌സല്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ പറഞ്ഞു അത് വേണ്ട എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, കുഴപ്പമില്ല നന്നായിട്ടുണ്ട്. എന്നിട്ട് എന്റെ അരികില്‍ വന്ന് ചോദിച്ചു, 'എത്ര വയസ്സുണ്ട്?'. അല്പം ബഹുമാനം കിട്ടുമല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു, 53. 'അപ്പോ കുഴപ്പമില്ല ലാലിനെക്കാള്‍ ചെറുപ്പമാ, ചെയ്‌തോളൂ'. അത് കേട്ടപ്പോള്‍ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോള്‍ മമ്മൂട്ടി പറയുകാ, 'ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നത്' എന്ന്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (14 minutes ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (27 minutes ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (1 hour ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (1 hour ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (7 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (7 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (7 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (7 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (7 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (7 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (8 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (8 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (8 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (8 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (8 hours ago)

Malayali Vartha Recommends