നമിതാ പ്രമോദ് തെലുങ്കില്‍ സജീവമാകുന്നു

മലയാളിതാരം നമിതാ പ്രമോദ് തെലുങ്ക് സിനിമാലോകത്ത് സജീവമാകുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ നമിത തിരക്കിലാണ്. തെലുങ്കില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ആ ഇന്‍ഡസ്ട്രിയില്‍ എനിക്ക് അറിയുന്ന താരം അല്ലു അര്‍ജുന്‍ മാത്രമാണ്.
നമ്മള്‍ തെലുഗുപടങ്ങള്‍ കാണാറില്ലെങ്കിലും അവര്‍ എല്ലാ മലയാള സിനിമകളും കാണാറുണ്ട്. തെലുങ്കിലെ യുവതാരം ആദി നായകനായ ചൂട്ടലഭായ് ആയിരുന്നു ആദ്യ ചിത്രം. എനിക്ക് പഴയ സൗന്ദര്യയുടെ ഛായയുണ്ടെന്നാണ് തെലുങ്ക് ആരാധകരുടെ കണ്ടെത്തല്‍.
തെലുങ്കില്‍ തിളങ്ങുന്ന കാലത്താണ് വിമാനാപകടത്തില്‍ അവര്‍ മരിച്ചത്. അതുകൊണ്ട് ആ മുഖം അവര്‍ക്ക് എന്നും നൊസ്റ്റാള്‍ജിയയാണ്.
മാത്രമല്ല അഭിനയത്തിന്റെ കാര്യത്തില്‍ മലയാളിതാരങ്ങള്‍ ഒരുപടി മുന്നിലാണെന്ന ധാരണയും അവര്‍ക്കുണ്ടെന്ന് നമിത പറയുന്നു.
https://www.facebook.com/Malayalivartha























