ബോളിവുഡിലെ ഏതെങ്കിലും ഒരു ഖാന്‍ മതി; സണ്ണിലിയോണ്‍

ബോളിവുഡില്‍ ഷാറൂഖ് ഖാനെയും അമീര്‍ ഖാനെയുമെല്ലാം കടത്തിവെട്ടി രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്ത താരം സണ്ണിലിയോണ്‍ ആണ്. 2011 ല്‍ ജിസം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
എന്നാല്‍ അഞ്ചു വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്നും നടി പറയുന്നത് താന്‍ ബോളിവുഡിന് അനുയോജ്യയായ നടിയല്ലെന്നാണ്. ഒരു തുടക്കക്കാരിയായി മാത്രമേ തനിക്കു അനുഭവപ്പെടുന്നുള്ളൂ എന്നും നടി പറയുന്നു. പക്ഷേ ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ആരുടെയെങ്കിലുമൊപ്പം ഒരു സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം സണ്ണി മറച്ചുവെക്കുന്നില്ല.
അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ഷാറൂഖ് ഖാന്‍ ചിത്രം റായീസില്‍ സണ്ണിലിയോണ്‍ അഭിനയിച്ച ഒരു ഗാനരംഗമുണ്ട്. തനിക്ക് ഈ ഒരവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്നും വലിയ ഒരു ചിത്രത്തിലെ ചെറിയ ഭാഗം മാത്രമാണതെന്നുമാണ് സണ്ണിലിയോണ്‍ പറയുന്നത്. ഷാറൂഖിനൊപ്പം ഒരിക്കല്‍ മുഖ്യവേഷം ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി പറയുന്നു.
https://www.facebook.com/Malayalivartha


























