നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

മമ്മൂട്ടി ചിത്രം 'കസബ' യുടെ സംവിധായകനും പ്രമുഖ നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കറിന്റെ മകനുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി.
കുമ്പനാട് സ്വദേശിനിയായ ടെനി സാറ ജോണിനെയാണ് നിഥിന്‍ വിവാഹം ചെയ്തത്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.
നടന്‍മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ രഞ്ജിത്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ്, രാഷ്ട്രീയ നേതാക്കളായ വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചങ്ങനാശേരിയിലാണ് റിസപ്ഷന്‍ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























