ഒരു ബോളിവുഡ് നടിയുടെ മാറ്റം... സന്യാസിനിയായ തനിക്ക് ആത്മീയതയില്‍ മാത്രമാണ് എന്റെ ശ്രദ്ധ

ഒരു നടിക്കിങ്ങനെയാകാന്‍ കഴിയുമോ എന്ന് പലര്‍ക്കും സംശയമുണ്ടാകും. എന്നാല്‍ താന്‍ ആത്മീയതയിലൂന്നി ജീവിക്കുന്ന സന്യാനിയെന്ന് മയക്കുമരുന്ന് കേസില്‍ ആരോപണവിധേയയായ മുന്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി. ആത്മീയതയില്‍ മാത്രമാണ് എന്റെ ശ്രദ്ധ. മയക്കുമരുന്ന് കേസില്‍ ഞാന്‍ നിരപരാധിയാണ് കെനിയയില്‍ നിന്ന് പുറത്ത് വിട്ട വീഡിയോ സന്ദേശത്തില്‍ മമത പറഞ്ഞു. വെള്ളിയാഴ്ചയാണ് ആരോപണങ്ങള്‍ നിഷേധിച്ച് മമത വീഡിയോ സന്ദേശം പുറത്ത് വിട്ടത്.
2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ആരോപണവിധേയയാണ് മമത കുല്‍ക്കര്‍ണി. മഹാരാഷ്ട്ര പോലീസ് തന്നെ മയക്കുമരുന്ന് കേസില്‍ കുടുക്കുകയായിരുന്നെന്ന് മമത ആരോപിച്ചു. മഹാരാഷ്ട്ര പോലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനും അവര്‍ കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റും താനെ പോലീസും ഗൂഢാലോചന നടത്തി തന്നെ കേസില്‍ കുടുക്കുകയായിരുന്നെന്നും കുല്‍ക്കര്‍ണി ആരോപിച്ചു.
https://www.facebook.com/Malayalivartha























