ഇവര്‍ക്കിനി എങ്ങനെയായിരിക്കും വേണ്ടത്, ഹണിയുടെ മനം കവര്‍ന്ന യുവനടന്‍, വാര്‍ത്തകള്‍ക്കു മറുപടിയുമായി ഹണി റോസും കുടുംബവും

കഴിഞ്ഞ ദിവസങ്ങളില്‍ ചൂടുള്ള വാര്‍ത്തകളായിരുന്നു ഹണി റോസിന്റെ വിവാഹത്തെക്കുറിച്ചും നിറഞ്ഞു നിന്നത്. ഹണി റോസ് പ്രശസ്ത യുവനടനുമായി പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹം നടക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഹണി റോസും കുടുംബവും രംഗത്തു വന്നിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടിയും കുടുംബാംഗങ്ങളും പ്രതികരിച്ചു.
ഇത്തരം വാര്‍ത്തകളില്‍ പറയുന്ന യുവനടനാരാണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു, എങ്കില്‍ പിന്നെ വിവാഹത്തിന് വരനെ അന്വേഷിച്ചു നടക്കേണ്ടതില്ലല്ലോ എന്നും നടി പറഞ്ഞു. തനിക്ക് ഇതുവരെ ആരോടും പ്രണയ ബന്ധമില്ലെന്നും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണെന്നും ഹണിറോസ് പറയുന്നു.
സ്ത്രീകള്‍ സമൂഹത്തില്‍ ഒട്ടു സുരക്ഷിതരല്ലെന്നും ജിഷയുടെ കൊലപാതകം നടന്നതിനു ശേഷമാണ് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം ഹണി റോസ് പറഞ്ഞിരുന്നു. വിവാഹിതയായ സ്ത്രീയ്ക്ക് സമൂഹത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നും അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹിതയാകുമെന്നും താരം പറയുന്നതായായിരുന്നു ഇന്നലെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇത് വളച്ചൊടിച്ചാണ് ഹണി റോസ് വിവാഹത്തിന് തയാറെടുക്കുകയാണെന്നും യുവ നടനുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നത്.
https://www.facebook.com/Malayalivartha























