Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആ തുറക്കാത്ത ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്‍; കാവ്യ അടൂരിനോട് പറഞ്ഞത്

10 SEPTEMBER 2016 04:41 PM IST
മലയാളി വാര്‍ത്ത

ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് എതൊരു മലയാളി താരത്തിന്റെയും ആഗ്രഹമാണ്. അടൂറിന്റെ സിനിമകളില്‍ അഭിനയിക്കുക എന്നത് ഒരു അംഗീകാരമായിട്ടാണ് എല്ലാ അഭിനേതാക്കളും കാണുന്നത്. അടൂരിന്റെ രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഏക നടിയാണ് കാവ്യ മാധവന്‍.

നാല് പണ്ണുങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ 'പിന്നെയും' എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാല്‍ തനിക്ക് കിട്ടാതെ പോയ ഒരു അടൂര്‍ ചിത്രത്തിലെ അവസരത്തെ കുറിച്ച് ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കാവ്യ പറയുകയുണ്ടായി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി കാവ്യ ഫോട്ടോകള്‍ അയച്ചുകൊടുത്തിരുന്നു. അടൂര്‍ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ടിട്ടായിരുന്നു അയച്ചുകൊടുത്തത്. പല പോസുകളില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ അന്നത്തെ പത്രപരസ്യം കണ്ട് കാവ്യ അയച്ചുകൊടുത്തു. എന്തായാലും തന്നെ തിരഞ്ഞെടുക്കും എന്ന് തന്നെ വിശ്വസിച്ചു. പക്ഷെ തിരഞ്ഞെടുത്തില്ല. അത് വലിയ വിഷമമായിരുന്നു എന്ന് കാവ്യ പറയുന്നു.

നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് കാവ്യ ഈ സംഭവം അടൂരിനോട് പറഞ്ഞു. സര്‍ എന്താ എന്നെ തിരഞ്ഞെടുക്കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ അടൂര്‍ പറഞ്ഞു, 'അന്നത്തെ ആ പത്രപരസ്യം കണ്ട് രണ്ട് ചാക്ക് നിറയെ ഫോട്ടോകള്‍ വന്നിരുന്നു. അതില്‍ ആദ്യത്തെ ചാക്ക് തുറന്നപ്പോള്‍ തന്നെ കഥാപാത്രത്തെ കിട്ടി' അപ്പോള്‍ കാവ്യ അടൂരിനോട് പറഞ്ഞു, 'ആ തുറക്കാത്ത മറ്റേ ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്‍'.

50 വര്‍ഷത്തിനിടയില്‍ 12 സിനിമകള്‍ മാത്രമാണ് അടൂര്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. അടൂരിന്റെ എല്ലാ സിനിമകളിലും അഭിനയിച്ച ഏക അഭിനേത്രി കെപിഎസി ലളിത മാത്രമാണ്. രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യം കാവ്യ മാധവന് ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends