തടിച്ചിയാണെന്നു പറഞ്ഞ് എന്നെ പലരും ഒഴുവാക്കിയിരുന്നുവെന്ന് സണ്ണി ലിയോണ്‍

തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും മോഡലിങിനു ചേരില്ലെന്നും പറഞ്ഞ് തന്നെ പലരും മോഡലിങില്‍ നിന്നും ഒഴുവാക്കിയിരുന്നുവെന്ന് സണ്ണി ലിയോണ്‍. പക്ഷേ അന്ന് അത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും ഇന്ന് മോഡലിങ് രംഗത്ത് കാലുറപ്പിക്കാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും സണ്ണിലിയോണ്‍ പറയുന്നു.
പിന്നീട് പോണ്‍ താരമായിട്ടാണ് ബോളിവുഡില്‍ സണ്ണി ലിയോണ്‍ കാലുറപ്പിച്ചത്. ഇപ്പോള്‍ നടിയും മോഡലുമായി അറിയപ്പെട്ടുകഴിഞ്ഞു. ഒരു നടിയെന്നതിലുപരി മോഡലായി അറിയപ്പെടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്ന് സണ്ണി ലിയോണ്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ആകര്‍ഷമാക്കിയത് സണ്ണിലിയോണാണ്.
അര്‍ച്ചന കൊച്ചാല്‍ ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് സണ്ണിലിയോണ്‍ ധരിച്ചിരുന്നത്. ഇന്ന് റാംപില്‍ ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയുന്നുണ്ടെങ്കിലും മോഡലിങ് രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ താനിഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും അന്നെല്ലാവരും തന്നെ തഴയുകയായിരുന്നെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























