ചേട്ടാ ഇങ്ങനെ ചുംബിക്കാമോ... എട്ടും പൊട്ടും തിരിയാത്തവളെ ചുംബിച്ച ഉണ്ണി മുകുന്ദന്‍ പെട്ടുപോയി

ഒരു ചുംബനത്തിന്റെ പേരില്‍ ഇനി ഉണ്ണി മുകുന്ദന് നേരെ കേസ് വരുമോ എന്ന് കണ്ടറിയാം. പക്ഷിയെ പീഡിപ്പിച്ചു എന്നു പറഞ്ഞ് വല്ല പക്ഷി സ്‌നേഹിയും രംഗത്തു വന്നാല്‍ തീര്‍ന്നു.
തിരക്കുകളില്‍ നിന്ന് മാറിയ ഉണ്ണി തന്റെ ഗേള്‍ ഫ്രണ്ടിനെ കണ്ടുമുട്ടിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ തത്തയാണ് ഉണ്ണിയുടെ ഗേള്‍ഫ്രണ്ട്. കൂടിനകത്ത് ഇരിക്കുന്ന അവളോട് താരം സംസാരിക്കുന്നുണ്ട്. നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? നീ എന്നോടൊപ്പം പോരുന്നോ? എന്ന് ഉണ്ണി മുകുന്ദന്‍ തത്തയോട് ചോദിക്കുന്നുണ്ട്. നിന്റെ ചുണ്ട് എനിക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ താരം കുറേ ചുംബനങ്ങളും നല്‍കി.
ജനതാ ഗാരേജ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ പല തവണ അവസരങ്ങള്‍ ലഭിച്ചിട്ടും മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ പറ്റാത്തത്തിന്റെ സങ്കടവും ഉണ്ണിക്ക് ഇതോടെ മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























