Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിവാഹമോചനം വാര്‍ത്തയായതിന് പിന്നില്‍ പൊട്ടിത്തെറിച്ച് കനിഹ... വിവാഹ മോചനം പോയിട്ട് ഒന്നു കലഹിക്കുകകൂടി ചെയ്തിട്ടില്ല 

12 SEPTEMBER 2016 11:23 AM IST
മലയാളി വാര്‍ത്ത

നന്നായി ജീവിച്ചുവരുന്ന തങ്ങളെപ്പറ്റി ഗോസിപ്പുകള്‍ പടരുന്നതില്‍ അസ്വസ്ഥയാണ് കനുഹ. നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല താനെന്ന് കനിഹ പറഞ്ഞു. ഭര്‍ത്താവ് ശ്യാമുമായുള്ള തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ ഇങ്ങനെ പ്രതികരിച്ചത്.

അമലപോള്‍, ദിവ്യ ഉണ്ണി തുടങ്ങിയവരുടെ വിവാഹ മോചന വാര്‍ത്തകള്‍ സിനിമാലോകത്ത് ചര്‍ച്ചയാവുന്ന വേളയിലാണ് കനിഹയും വിവാഹമോചനം നടത്തുകയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. 

മറ്റുള്ളവരുടെ വേദനയെപ്പോലും ആഘോഷമാക്കിമാറ്റുക എന്നത് ചിലരുടെ ഒരു തരം വിനോദമാണ്. അത്തരക്കാരോട് തനിക്ക് പറയാന്‍ ഒന്നേ ഉള്ളു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നോട് ഒന്ന് ചോദിക്കുക എന്ന മര്യാദയെങ്കിലും കാണിക്കാമായിരുന്നുവെന്നും നടി പറയുന്നു. താനും ഭര്‍ത്താവും പിരിയുന്നത് പോയിട്ട് നന്നായി ഒന്നു വഴക്ക് കൂടിയിട്ട് പോലും ഒരുപാട് കാലമായെന്നും അവര്‍ പറയുന്നു. ഭര്‍ത്താവ് ശ്യാമും മകന്‍ ഋഷിയുമാണ് തന്റെ ലോകം മകനെ നാട്ടിലെ സംസ്‌കാരവുമായി ചേര്‍ത്ത് നിര്‍ത്താനായി അമേരിക്കന്‍ ജീവിതമുപേക്ഷിച്ച് നടിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് വരികയായിരുന്നു

കുടുംബജീവിതം പരിപാവനമായി കാണുന്നയാളാണ് താന്‍. പരസ്പര വിശ്വാസവും സ്‌നേഹവുമാണ് അതിന്റെ അടിത്തറ. ഇങ്ങനെയൊരു വാര്‍ത്ത വന്നുവെന്നറിഞ്ഞപ്പോള്‍ ദേഷ്യമാണ് തോന്നിയതെന്നും പകച്ചുപോയെന്നും അവര്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ് ഫോണ്‍ കോളുകളുടെ പ്രവാഹവുമായിരുന്നുവെന്നും അവര്‍ പറയുന്നു. പക്ഷേ കേട്ട വാര്‍ത്ത ശരിയാണോ എന്നു ആരു തന്നെ തിരക്കിയില്ല. ഒരുപാട് വിഷമം തോന്നിയെങ്കിലും ഭര്‍ത്താവ് ശ്യാമിന്റെ വാക്കുകളും പിന്തുണയും തനിക്ക് വലിയ ആശ്വാസവും പിന്തുണയും നല്‍കിയതായും അവര്‍ പറയുന്നു. ഇങ്ങനെയൊരു വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും നമുക്ക് അറിയാമല്ലോ എന്നാണ് ഭര്‍ത്താവ് ശ്യാം തന്നോട് പറഞ്ഞതെന്നും എല്ലാവര്‍ക്കും മറുപടിയായി വാര്‍ത്തയുടെ സത്യാവസ്ഥ ഒരു ഫേസ്ബുക്ക് പോസ്റ്റായി കുറിക്കുകയുമായിരുന്നു.

കനിഹ ചെന്നൈയില്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തതും ഇടയ്ക്ക് വാര്‍ത്തയായരുന്നു. എല്ലാ വര്‍ഷവും ചെന്നൈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാറുണ്ടെന്നും അതിന്റെ പേരിലും ഓരോ വാര്‍ത്തകള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു. വയര്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിച്ചതാണ് കഴിഞ്ഞ തവണ വാര്‍ത്തയായത്.ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയുമൊക്കെ ഭാഗമായി സ്ത്രീകളുടെ ശരീരത്തില്‍ ചില മാറ്റങ്ങളുണ്ടാകും മിക്കവാറും നടികള്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അതിന് പരിഹാരം കാണും പക്ഷേ താന്‍ അത് ഇഷ്ടപെടുന്നയാളല്ല.

ഗര്‍ഭധാരണവും പ്രസവുമൊക്കെ ദൈവത്തിന്റെ അനുഗ്രം കൊണ്ട് കിട്ടുന്നതാണ് അതില്‍ നാണം തോന്നേണ്ട യാതൊരു കാരണവുമില്ല. വിവാദങ്ങളോടെല്ലാം പ്രതികരിക്കുന്നയാളല്ല താനെന്നും തന്നെ വിഷമിപ്പിക്കുന്നവയോട് മാത്രമെ പ്രചതികരിക്കാറുള്ളുവെന്നും കനിഹ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends