നിറക്കണ്ണുകളോടെ സ്വന്തം കാവ്യചേച്ചി

ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനസ്പര്‍ശമേകി ഓണാഘോഷത്തിന് മധുരം വിളമ്പി കാവ്യ മാധവന്‍ ആലപ്പുഴയില്‍ എത്തി. ആലപ്പുഴ ചന്തിരൂരില്‍ ഭിന്നശേഷിക്കാരുടെ ഓണാഘോഷ പരിപാടിക്കാണ് താരം എത്തിയത്. ചടങ്ങിലുടനീളം വികാരാധീനയായ കാവ്യയെയാണ് എല്ലാവരും കണ്ടത്. ഓണാഘോഷത്തിനൊപ്പം താരം നിറവേറ്റിക്കൊടുത്തത് കാവ്യയെ കാണണമെന്നുള്ള നിരവധി പേരുടെ ആഗ്രഹത്തെ കൂടിയാണ്.
ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍ പരിശീലിപ്പിക്കുന്ന സ്വന്തന ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനായാണ് കാവ്യ അതിഥായായെത്തിയത്. സ്വാന്തന സ്പര്‍ശം എന്നായിരുന്നു പരിപാടിയുടെ പേര്. പരിപാടിയുടെ പേര് അര്‍ത്ഥമാക്കുന്ന പോലെ ശരിക്കും സ്വാന്തന സ്പര്‍ശം തന്നെയായിരുന്നു പരിപാടിയില്‍ കാവ്യയുടെ സാനിധ്യം.
മുന്നൂറ്റി അമ്പതോളം ഭിന്നശേഷിക്കാരാണ് ചടങ്ങിനെത്തിയത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഓണം വിഭവങ്ങളും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു.ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലെ കാവ്യയുടെ അഭിനയത്തിനായിരുന്നു കാവ്യയ്ക്കിവിടെ ഏറ്റവും കൂടുതല്‍ ആരാധകര്‍. എപ്പോള്‍ വിളിച്ചാലും ഓടിയെത്താമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് കാവ്യ പരിപാടിയില്‍ നിന്ന് വിട വാങ്ങിയത്.
https://www.facebook.com/Malayalivartha
























