വിദ്യാ ബാലന്‍ തിരക്കിലാണ്...

ബോളീവുഡിന്റെ താരസുന്ദരി വിദ്യാ ബാലന്‍ മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയെ വെള്ളിതിരയില്‍ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതിനായി കഥാകാരിയെ പഠിയ്ക്കുന്ന തിരക്കിലാണ് താരമിപ്പോള്‍. കമലാ സുരയ്യയുടെ 'എന്റെ കഥ' യാണ് അതിനുവേണ്ടി താരം തിരഞ്ഞെടുത്തിരിയ്ക്കുന്നത്. തന്റെ ട്വിറ്ററിലൂടെ വിദ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കമലയുടെ 'മൈ സ്‌റ്റോറി' വായിക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'കമലാ ദാസ് നിങ്ങളുടെ കഥ പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്' എന്നാണ് ട്വീറ്റിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിനായി മികച്ച ഗൃഹപാഠം ചെയ്ത് കേരളത്തിന്റെ സ്വന്തം മാധവിക്കുട്ടിയായ കമലയെ മികച്ച അഭിനയം കാഴ്ച്ചവച്ച് സ്‌ക്രിനില്‍ അനശ്വരമാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.
ചിത്രത്തിലെ കമലയായി മാറാന്‍ മലയാളം പഠിക്കാനുള്ള തയ്യാറെടുപ്പും ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ വിദ്യ നടത്തുന്നുണ്ട്.
ഹിറ്റ്‌മേക്കര്‍ കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലൂടെയും സാഹിത്യ ജീവിതത്തിലൂടെയും കടന്നുപോകുന്നതാണ് ചിത്രത്തിന്റെ കഥ. മലയാള സിനിമയുടെ ഭാഗ്യനായകന്‍ പൃഥ്വീരാജും പ്രധാനവേഷത്തിലെത്തുന്നു.
https://www.facebook.com/Malayalivartha
























