ഞാനും ഹെഡ്‌ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇര

മാധ്യമ ഗോസിപ്പുകളില്‍ നടന്‍ ദിലീപിന് കനിഹയുടെ പിന്തുണ. താനും ഹെഡ്‌ലൈന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണെന്ന് കനിഹ പറഞ്ഞു. തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രചരിച്ച ഗോസിപ്പ് പരാമര്‍ശിച്ചായിരുന്നു കനിഹയുടെ പ്രതികരണം. ആരെങ്കിലും ഏതെങ്കിലും ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാല്‍ അത് വാര്‍ത്തയായി പ്രചരിക്കുന്നു.
ഒരു ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച് വരുന്ന വാര്‍ത്ത വസ്തുത അന്വേഷിക്കാതെ എല്ലാ മാധ്യമങ്ങളും വാര്‍ത്തയാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളുമാണ് വാര്‍ത്തയായി പ്രചരിക്കുന്നതെന്നും കനിഹ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കുറച്ച് ദിവസം മുന്‍പ് തനിക്കും ഇത്തരമൊരു അനുഭവമുണ്ടായി. സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹമോചന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ടെലിവിഷനിലും പ്രചരിക്കുന്നതായി അറിയുന്നത്. ഈ സംഭവം തന്നെ ഏറെ വേദനിപ്പിച്ചു. കയ്യിലൊരു പേന ഉണ്ടെന്ന് കരുതി ആര്‍ക്കെതിരെയും എന്തും എഴുതാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കരുതെന്നും കനിഹ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























