ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര

ഇന്ത്യയിലേത് പോലെ തന്നെ വിദേശത്തും നിരവധി ആരാധകര്‍ ഉള്ള താരസുന്ദരിയാണ് ബോളിവുഡ് താരമായ പ്രിയങ്കാ ചോപ്ര. താരത്തിന്റെ തിളക്കം ഒന്ന് കൂടി വര്‍ധിപ്പിക്കുന്ന തരത്തിലാണ് താരത്തിനെ തേടി പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരങ്ങളുടെ പട്ടികയില്‍ ടോപ്പ് ടെന്നില്‍ ഇടം നേടിയിരിക്കുകയാണ് ബോളിവുഡിലെ ഈ സ്വപ്‌ന റാണി.
ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് താരം ഈ സ്ഥാനത്ത് ഇടം നേടിയത്. പ്രശസ്ത ഇംഗ്ലീഷ് ചാനലായ എബിസി സംപ്രേക്ഷണം ചെയ്യുന്ന 'ക്വാണ്ടികോ' എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. സീരിയലില്‍ നിന്നും ലഭിക്കുന്ന പ്രതിഫലവും പരസ്യചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നതും ചേര്‍ന്നാല്‍ പതിനൊന്ന് മില്ല്യണ്‍ യുഎസ് ഡോളര്‍ വരും താര റാണിയുടെ സമ്പാദ്യം.
ഇന്ത്യന്‍ നടി ദീപിക പാദുക്കോണും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പത്താം സ്ഥാനത്തുള്ള ദീപികയുടെ സമ്പാദ്യം പത്ത് മില്ല്യണാണ്. പ്രിയങ്ക തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടിമാരില്‍ ഒന്നാമതും.
മോഡേണ്‍ ഫാമിലിയിലെ നായിക സോഫിയ വെര്‍ഗറയാണ് പട്ടികില്‍ ഒന്നാമത്. നാല്‍പ്പത്തി മൂന്ന് മില്ല്യനാണ് സോഫിയയുടെ സമ്പത്ത്. സൂപ്പര്‍ ഹിറ്റ് ടിവി സീരിയലായ ബിഗ് ബാങ് തിയറിയിലെ നായിക കേയിലി കുക്കു രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ വംശജയായ മിന്‍ഡി കാലിഗ് മൂന്നാമതുമാണ്. ഏഴാമതാണ് പട്ടികയില്‍ പ്രിയങ്കയുടെ സ്ഥാനം.
https://www.facebook.com/Malayalivartha
























