കാമുകനൊപ്പം ഓണം ആഘോഷിച്ച് നയന്‍താര, വിഘ്‌നേഷുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

നയന്‍താരയും യുവ തമിഴ് സംവിധായകന്‍ വിഘ്‌നേഷും തമ്മില്‍ പ്രണയത്തിലാണോയെന്ന സംശയം സിനിമാലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്ന രീതിയിലാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.
തിരുവോണനാളില്‍ ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തിരുവോണദിവസം വിഘ്‌നേഷ് ആണ് ആദ്യം സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വൈകാതെ നയന്‍താരയും ചിത്രം പോസ്റ്റ് ചെയ്തു. കൂടാതെ മലയാളത്തില്‍ ഒരു ഓണാശംസയും നേര്‍ന്നു.
നേരത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഇരുവരും സിംഗപ്പൂരിലേക്ക് ഒരുമിച്ച് പോയതും വാര്‍ത്തയായിരുന്നു. ഇതിനുമുമ്പും ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha
























