വിദ്യാ ബാലന് ഡെങ്കിപ്പനി

ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നും സിനിമാ ചിത്രീകരണം കഴിഞ്ഞെത്തിയ താരത്തിന് പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല ഒരു മാസത്തേയ്ക്ക് സിനിമാ തിരക്കുകളില്‍ നിന്നും മാറി നില്‍ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും താരത്തിനെ ഇതു വരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. വീട്ടില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വിദ്യ ഇപ്പോള്‍.
അതേസമയം വിദ്യയുടെ ഫ്‌ളാറ്റിലെ അയല്‍ക്കാരായ നടന്‍ ഷാഹിദ് കപൂറിന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നത് തടയുന്നതില്‍ ഷാഹിദ് കപൂര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.
കഹാനി 2 ആണ് വിദ്യ ബാലന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ചിത്രം.
https://www.facebook.com/Malayalivartha
























