ബന്ധം വേര്‍ പിരിഞ്ഞതോടെ ലിസി റിങ് ട്യൂണ്‍ മാറ്റി

പ്രിയന് മാത്രം ഞാന്‍ തരും മധുരമീ പ്രണയം..... അവസാനിച്ചതോടെ ലിസി റിങ് ടോണ്‍ മാറ്റി. കൈതപ്രം എഴുതി എം. ജയചന്ദ്രന്‍ ഈണം നല്‍കിയ പ്രിയന് മാത്രം.... എന്ന പാട്ടായിരുന്നു 2009 മുതല്‍ ലിസിയുടെ ഫോണിലെ റിങ് ട്യൂണ്‍. എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹ ബന്ധം വഷളായതോടെ ലിസി അത് മാറ്റി. പൃഥ്വിരാജും സംവൃതയും പാടി അഭിനയിച്ച റോബിന്‍ ഹുഡിലെ ഈ ഗാനം വിജയ് യേശുദാസും ശ്വേതാ മോഹനും ചേര്‍ന്നാണ് പാടിയത്. പടം ഇറങ്ങും മുമ്പേ പാട്ട് ഹിറ്റായിരുന്നു. ഇത് ലിസിയുടെ പ്രണയത്തിനായി എഴുതിയ പാട്ടാണെന്ന് സുഹൃത്തുക്കളായ സുഹാസിനി അടക്കം തമാശയായി പറഞ്ഞിരുന്നു.
ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം ലിസി പ്രിയദര്‍ശന്‍ എന്ന പേരും താരം മാറ്റിയിരുന്നു. ലിസി ലക്ഷ്മി എന്നാണ് പുതിയ പേര്. 24 വര്‍ഷം മുമ്പ് പ്രിയനെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിക്കാനാണ് ലിസി ലക്ഷ്മി എന്ന പേര് സ്വീകരിച്ചത്. മോഹന്‍ലാലും മണിയന്‍പിള്ള രാജുവും സുരേഷ് കുമാറും മുന്‍കൈ എടുത്താണ് ഇവരുടെ വിവാഹം നടത്തിയത്. പ്രിയന്റെ പിതാവിന് ഈ ബന്ധം തീരെ ഇഷ്ടമല്ലായിരുന്നു. എന്നാല്‍ പിന്നീട് ലിസി അവരുടെ വീട്ടിലെ ഉറ്റമിത്രമായി മാറി. രണ്ട് വര്‍ഷം മുമ്പ് പ്രിയന്റെ അച്ഛനും അമ്മയും മരിച്ചിരുന്നു. അതിന് ശേഷമാണ് ഭാര്യ വഴിപിരിഞ്ഞത്.
ഏകദേശം മൂവായിരം കോടി രൂപയുടെ ആസ്തി പ്രിയദര്‍ശനുണ്ട്. അതിന്റെ എത്ര ശതമാനം ലിസിക്ക് നല്‍കിയെന്ന കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ ചെന്നൈയിലെ ഒരു വലിയ പ്രിവ്യൂ തിയേറ്റര്‍ ലിസി വാങ്ങിയിരുന്നു. ഇപ്പോള്‍ അവിടുത്തെ ഒരു ആഢംബര ഫഌറ്റിലാണ് താമസം. മക്കള്‍ രണ്ട് പേരും അമേരിക്കയിലാണ്. ഓണത്തിന് പോലും നാട്ടില്‍ എത്തിയില്ല. അതിനാല്‍ തനിക്ക് ഓണമില്ലെന്ന് പ്രിയന്‍ പറഞ്ഞിരുന്നു. എന്തായാലും ഒപ്പം ഹിറ്റായതിന്റെ സന്തോഷത്തിലാണ് പ്രിയന്.
https://www.facebook.com/Malayalivartha
























