ഉര്‍വശിയെ ജീവിതത്തില്‍ മറക്കാനാവില്ലെന്ന് ജഗദീഷ്

തന്റെ സിനിമ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നായികയാണ് നടി ഉര്‍വശിയെന്ന് ജഗദീഷ്. സൂപ്പര്‍താരങ്ങളുടെ നായികയായി കത്തി നില്‍ക്കുമ്പോള്‍ തന്നെ തന്റെ നായികയായും അഭിനയിച്ചതിനെ കുറിച്ചണ് ഉര്‍വശിയെക്കുറിച്ചുള്ള ജഗദീഷിന്റെ വെളിപ്പെടുത്തല്‍.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയുമൊക്കെ ഒപ്പം അഭിനയിക്കുന്ന കാലത്തായിരുന്നു ജഗദീഷിനൊപ്പം നായികയായി ഉര്‍വശി അഭിനയിച്ചത്.
സ്ത്രീധനം, ഇഞ്ചക്കാടന്‍ മത്തായി, ഭാര്യ, കുടുംബവിശേഷം തുടങ്ങിയ ചിത്രങ്ങളിലാണ് ഉര്‍വശി ജഗദീഷിന്റെ നായികയായി അഭിനയിച്ചത്.
ഈ സമയത്ത് ജഗദീഷിന്റെ നായികയായതില്‍ ഒരുപാടു പരിഹാസങ്ങള്‍ ഉര്‍വശിക്ക് കേള്‍ക്കേണ്ടിവന്നു. ഉര്‍വശിയുടെ മര്‍ക്കറ്റ് ഇടിഞ്ഞതായി പോലും അന്ന് സിനിമ ലോകം വിലയിരുത്തി.
പക്ഷേ ഇതൊന്നും ഉര്‍വശി മൈന്‍ഡ് ചെയ്തില്ല. മാത്രമല്ല തനിക്ക് ആത്മവിശ്വാസം നല്‍കിയതും ഉര്‍വശിയായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും ആ കടപ്പാട് മറക്കില്ല എന്ന് ജഗദീഷ് പറയുന്നു.
https://www.facebook.com/Malayalivartha
























