ദുല്‍ഖര്‍ വല്ലാതെ കൊതിച്ച് പിന്നാലെ ഓടിയ ഒന്നുണ്ട്..ബാപ്പയുടെ സാമ്രാജ്യത്തിലെ ഒന്ന്

ദുല്‍ഖറിനെന്നും പ്രിയപ്പെട്ടത് തന്റെ വാപ്പച്ചിയാണ്...വാപ്പയാണ് തന്റെ ഏറ്റവും വലിയ ആരാധകനെന്ന് ദുല്‍ഖര്‍ മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. അതുപോലെ ദുല്‍ഖറിന് പ്രിയപ്പെട്ട കാറിനെ കുറിച്ചും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. തനിക്കിഷ്ടപ്പെട്ട കാറിനെ കുറിച്ച് മനസ്സു തുറന്നെഴുതുകയാണ് ദുല്‍ഖര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ തനിക്ക് പ്രിയപ്പെട്ട കാറിനെ കുറിച്ച് പങ്കുവെയ്ക്കുന്നത്. തന്റെ വാഹനങ്ങളെ കുറിച്ച് അധികമൊന്നും എഴുതാത്ത ആളായ ദുല്‍ഖര്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തന്റെ വാഹനത്തെ കുറിച്ചൊരു കുറിപ്പെഴുതാന്‍ ദുല്‍ഖര്‍ പ്രേരിതനായത്.
മെഴ്‌സിഡസ് W123 കാറുകള്‍ എനിക്ക് പ്രിയങ്കരമാണ്. ബെന്‍സ് കാറുകളാണ് ചിത്രങ്ങളില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും പ്രിയങ്കരം ബാപ്പയുടെ സാമ്രാജ്യത്തിലെ മോഡല്‍ മെഴ്‌സഡീസ് ബെന്‍സ് 250 കാറാണ്. ഇപ്പോള്‍ ആ കാര്‍ ചെന്നൈയിലെ ഒരു പ്രശസ്തമായ കുടുംബത്തിലുണ്ട്. ഇങ്ങനെയൊരു കാര്‍ ഉണ്ടെന്ന് അറിയാമായിരുന്നെന്നും എണ്‍പതുകളില്‍ അവിടത്തെ മുതുമുത്തച്ഛന്‍ ഇങ്ങനെയൊരു കാര്‍ ഉപയോഗിച്ചതായി അറിയാമായിരുന്നെന്നും ദുല്‍ഖര്‍ കുറിച്ചു.
കൊതിപ്പിക്കുന്ന ഭംഗിയുള്ളൊരു വണ്ടി. പക്ഷേ അദ്ദേഹത്തിന്റെ കാലശേഷം ഈ കാര്‍ വിറ്റു. രണ്ടാമത് വാങ്ങിയ ആളാകട്ടെ അതിനെ തീരെ ശ്രദ്ധ നല്‍കിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട ബെന്‍സ് 250-നെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ കയറിയിരുന്നാല്‍ കാല്‍പാദം പോലും തറയില്‍ തട്ടുന്ന വിധത്തില്‍ നശിച്ചു പോയിരുന്നു. ഭംഗിയെല്ലാം ക്ഷയിച്ചു തുടങ്ങിയെങ്കിലും ആത്മാവ് നഷ്ടപ്പെടാതെ മഞ്ഞും മഴയും വെയിലും കൊണ്ട് ഒരിടത്ത് കിടക്കുകയായിരുന്നു കാറ്. തോല്‍ക്കാന്‍ മനസ്സില്ലെന്നു പറയും പോലെ ചെന്നൈയിലെ അതിഭീകരമായ വെള്ളപ്പൊക്കം പോലും അതിജീവിച്ചു ഈ കാര്‍. എന്നോ കൊതിച്ചു തുടങ്ങിയ വാഹനത്തെ സ്വന്തമാക്കാന്‍ തന്നെ തീരുമാനിച്ചു. വല്ലാത്ത ത്രില്ലോടെ ദുല്‍ക്കര്‍ ഈ വാഹനത്തിന് പിന്നാലെയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തില്‍ TME 250 പുനര്‍ജനിച്ചു. ആ ക്ലാസിക് ബ്യൂട്ടിയോടെ. 1981 മോഡല്‍ മെഴ്‌സഡീസ് ബെന്‍സ് 250ല്‍ ആറ് സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. മറ്റേത് പുതിയ കാറുകളേക്കാളും സുഖസഞ്ചാരമൊരുക്കാന്‍ ഈ വണ്ടിക്ക് കഴിയുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. സിനിമയുടെ ഷൂട്ടിംഗിന് ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് ദുല്‍ഖര്‍ പോകുന്നത് ഈ വാഹനത്തിലാണ്.
പഴയ ഭംഗിയോടെ റോഡിലൂടെ പോകുന്ന വാഹനത്തിലേയ്ക്ക് ഒരുപാട് കൗതുകത്തോടെ കുട്ടികളും പ്രായമേറിയവരും നോക്കുന്നത് ആസ്വദിച്ചാണ് ഈ യാത്രയെന്നും ദുല്‍ഖര്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























