മോഹന്‍ലാല്‍ സമയം അറിയാന്‍ മുടക്കിത് 86 ലക്ഷം

സമയത്തിനനുസരിച്ച് പ്രതിഫലം കൈപ്പറ്റുന്ന മോഹന്‍ലാല്‍ സമയം കൃത്യമായി അറിയാന്‍ ചെലവഴിച്ചത് 86 ലക്ഷം രൂപ. താരത്തിന്റെ പുതിയ ആഢംബര വാച്ചിന്റെ വില കേട്ടാല്‍ ഞെട്ടും! 86 ലക്ഷത്തി എണ്‍പത്തൊന്‍പതിനായിരത്തി അറുനൂറ്റി 90 രൂപ. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആധുനിക സാങ്കേതികവിദ്യയുള്ള വാച്ചാണിത്. സ്വിസ്‌സര്‍ലണ്ടിലെ റിച്ചാഡ് മില്ലേ എന്ന കമ്പനിയാണ് ഈ വാച്ച് നിര്‍മിച്ചത്. ജാക്കിച്ചാനെ പോലുള്ള ലോകോത്തര താരങ്ങള്‍ക്ക് ഇത്തരം വാച്ചുകളുണ്ട്. അവരൊക്കെ തങ്ങളുടെ രീതികള്‍ക്ക് അനുസരിച്ച് , പ്രത്യേകം നിര്‍മിച്ചതാണവ. വാച്ചുകളുടെ വലിയ ശേഖരം തന്നെ മോഹന്‍ലാലിനുണ്ട്. രാവണപ്രഭുവില്‍ ഒന്നരലക്ഷം വിലയുള്ള വാച്ച് ഉപയോഗിച്ച് താരം അഭിനയിച്ചിട്ടുണ്ട്. ഓരോ ഡ്രസിനും ഇണങ്ങുന്ന രീതിയിലുള്ള വാച്ചുകളാണ് മോഹന്‍ലാല്‍ വാങ്ങിയിട്ടുള്ളത്. അതില്‍ ഏറ്റവും വിലമതിക്കുന്നതാണ് റിച്ചാഡ് മില്ലേ.
ആഢംബര ജീവിതത്തില്‍ മോഹന്‍ലാല്‍ ഒട്ടും പിന്നിലല്ല. ദുബയിലെ ബുര്‍ജ് ഖലീഫയില്‍ താരത്തിന് ഫ്‌ളാറ്റുണ്ട്. ദുബയില്‍ ആഢംബര റസ്‌റ്റോറന്റുണ്ട്. അതിന് പുറമേ ചെറിയ ദീപും വാങ്ങിയെന്ന് വാര്‍ത്തകളുണ്ട്. ചെന്നൈയില്‍ ഭാര്യയുടെ പേരില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ മാത്രമുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴ് കോടിയോളം മുടക്കിയാണ് ചെന്നൈയിലെ മറീനാ ബീച്ചിനടുത്ത് പുതിയ വീട് പണിതത്. കൊച്ചിയിലെ തേവരയില്‍ കായല്‍ തീരത്ത് ആഢംബര വീടുണ്ട്. കൂടാതെ എളമക്കരയില്‍ കോടികള്‍ മുടക്കി പുതിയ വീട് അടുത്തിടെ പൂര്‍ത്തിയാക്കി. ഇപ്പോഴവിടെയാണ് താമസം.
മൂന്ന് കോടിയിലധികം വിലമതിക്കുന്ന ലക്ഷ്വറി കാരവന്‍ കോയമ്പത്തൂരില്‍ പ്രത്യേകം നിര്‍മിച്ചാണ് സ്വന്തമാക്കിയത്. ടി.വി , ഫ്രിഡ്ജ്, സ്യൂട്ട് റൂം എന്നിവയെല്ലാം ഇതിലുണ്ട്. കൂടാതെ നിരവധി ആഢംബര കാറുകളും സ്വന്തമായുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ഫല്‍റ്റുകളുണ്ട്. ഊട്ടിയില്‍ അവധിക്കാല വസതിയുണ്ട്. കൂടാതെ ചെന്നൈയിലും തിരുവനന്തപുരത്തും ഗസ്റ്റ്ഹൗസുകളും.
https://www.facebook.com/Malayalivartha


























