മകള്‍ക്ക് വേണ്ടി അച്ഛന്റെ വക ഒരു ക്യൂട്ട് സമ്മാനം

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ വീട്ടിലേക്ക് ഒരു കൊച്ചു മാലാഖ എത്തിയിട്ട് നാള്‍ അധികമായിട്ടില്ല. ഇക്കഴിഞ്ഞ മേയിലാണ് ദുല്‍ഖര്‍ അമാല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള യുവനടന്മാരില്‍ ഒരാളാണ് ദുല്‍ഖറെങ്കിലും തന്റെ മകളോടൊപ്പം ചിലവഴിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തും.
മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ക്ക് വേണ്ടി മേടിച്ചിരിക്കുന്ന ഒരുപ്പറ്റം ഷൂസുകളാണ് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്ലീസ് ഡോണ്ട് ഗ്രോ അപ്പ്(ദയവ് ചെയ്ത് വളരരുത്) എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ആയിരങ്ങളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

വലിയ ആളുകള്‍ക്ക് ഷോപ്പ് ചെയ്യുന്നതിനെക്കാള്‍ രസം കുരുന്നുകള്‍ക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നതാണെന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിവിന്‍പോളിക്ക് പെണ്‍കുട്ടി ജനിച്ചപ്പോള്‍ സമ്മാനിച്ച മിനികൂപ്പര്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. കടുത്ത കാര്‍ പ്രേമിയായ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ മകള്‍ക്ക് ഏത് കാര്‍ സമ്മാനിക്കുമെന്ന് ആരാധകര്‍ ഉറ്റ് നോക്കിയിരിക്കുമ്പോളാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
https://www.facebook.com/Malayalivartha


























