സിനിമ ചിത്രീകരണവേളയില്‍ അസിസ്റ്റന്റിനെ അടിച്ച് തെലുങ്ക് സൂപ്പര്‍താരം

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരസ്യമായി തന്റെ അസിസ്റ്റന്റിനെ തല്ലിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ. തന്റെ ചെരുപ്പ് അഴിച്ചു മാറ്റാത്തതുകൊണ്ടാണ് സൂപ്പര്‍ താരം. അസിസ്റ്റന്റിനെ തല്ലിയത്.
എന്തായാലും സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകന്‍ കെ.എസ് രവികുമാറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഇടയില്‍ വച്ചായിരുന്നു സംഭവം. സംവിധായകനുമായി ബാലകൃഷ്ണ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ തന്റെ അസിസ്റ്റന്റിനെ അടുത്തേക്ക് വിളിച്ചു തലയില്‍ അടിച്ചു. എന്നിട്ട് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാന്‍ പറയുന്നു.
സംഭവം ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി.
https://www.facebook.com/Malayalivartha


























