കാജലിന്റെ പുതിയ തീരുമാനങ്ങള്‍!

സിനിമാക്കാര്‍ക്ക് കഷ്ടകാലമാണിപ്പോള്‍..കൊച്ചിയില്‍ യുവനടി അതിക്രമത്തിനിരയായി. പിന്നീട് ജനപ്രിയ നടന്‍ ദിലീപിന്റെ അറസ്റ്റ്. അതിന് ശേഷവും ഓരോരോ താരങ്ങളെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കലും സംശയനിഴലിലും.
തമിഴകത്ത് സുചി ലീക്‌സ് എന്ന പേരില്‍ തമിഴ്,മലയാളം,ബോളിവുഡ് നടിമാരുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യല്‍. തീര്‍ന്നില്ല ടോളിവുഡില്‍ കഞ്ചാവ്,ലഹരിമരുന്ന് കേസില്‍ നടിമാരുള്‍പ്പെടെ നിരവധി പേരുടെ അറസ്റ്റും ചോദ്യംചെയ്യലും.
ഈ കേസിലാണ് ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാളിന്റെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതോടെയാണ് നടി തന്റെ ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത്.
കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്ട്കര്‍ റണ്‍സണ്‍ ജോസഫിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. താരത്തെ ഏറെ ഞെട്ടിച്ച ഈ സംഭവമാണ് പുതിയ തീരുമാനം എടുക്കാന്‍ കാരണമായത്. ഈ സംഭവത്തിലുള്ള നടുക്കം താരം ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
ഇനി തനിക്കൊരു മാനേജര്‍ വേണ്ടെന്നാണ് കാജല്‍ അഗര്‍വാളിന്റെ തീരുമാനം. മറ്റൊരു മാനേജര തനിക്ക് വിശ്വസിക്കാനാകില്ലെന്നും അതിനാല്‍ ഇനി മാനേജരില്ലാതെ നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് താരത്തിന്റെ തീരുമാനം.
കഥ കേള്‍ക്കുന്നതും പ്രതിഫലം കൈപ്പറ്റുന്നതു കാള്‍ ഷീറ്റ് തയാറാക്കുന്നതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും മാതാപിതാക്കളുടെ സഹായത്തോടെ സ്വയം ചെയ്യാനാണ് നടിയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























