പണം കിട്ടിയാല്‍ പിന്നെ എന്ത്...

ഇന്ത്യന്‍ സിനിമകളില്‍ മിക്ക ചിത്രങ്ങളിലും ഐറ്റം ഡാന്‍സ് ഇല്ലാതെ പറ്റില്ല എന്നുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. കോടികള്‍ പ്രതിഫലം പറ്റി ശരീരഭാഗങ്ങള്‍ എത്രത്തോളം കാണിക്കാന്‍ പറ്റുമോ അത്രത്തോളം നടിമാര്‍ കാണിച്ചിരിക്കും.
ഹിന്ദി-തെലുങ്ക്-തമിഴ് സിനിമകളിലെ മുന്‍നിര നായികമാര്‍ ഒരു പാട്ടിനായി മാത്രം ചുവടുവയ്ക്കാന്‍ എത്തുന്ന പ്രവണതയും ഉണ്ടായി. ഇതിലൂടെ ഉയര്‍ന്ന പ്രതിഫലം വാങ്ങാനായി നടിമാര്‍ക്കു സാധിച്ചപ്പോള്‍ ഒറ്റ ഗാനത്തിലൂടെ കൂടുതല്‍ ആളുകളെ തിയറ്ററിലേക്കു എത്തിക്കാമെന്ന മെച്ചമാണു സംവിധായകരെ ഇതിലേക്ക് എത്തിക്കുന്നത്.
ഇപ്പോള്‍ ബോളിവുഡിലെ ഐറ്റം നമ്പറുകളില്‍ തിളങ്ങി നില്‍!ക്കുന്നതു പുതിയ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ ആണ്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചിത്രങ്ങളിലും പിന്നാലെ ഹ്യത്വിക് റോഷന്‍ ചിത്രം കാബില്‍, ഷാറൂഖ് ചിത്രം റായീസ് എന്നിവയിലും സണ്ണി ലിയോണിന്റെ ഐറ്റം നമ്പര്‍ ഈ വര്‍ഷം വന്നു കഴിഞ്ഞു.
ഹോട്ട് സുന്ദരിയായി ഹിന്ദിസിനിമാ മേഖലയെ കവര്‍ന്നെടുത്തതോടെ നായികയായും ഐറ്റം നമ്പറിനും സണ്ണി ലിയോണിനെ മതിയെന്ന അവസ്ഥയിലാണ് ബോളിവുഡ്. നിലവില്‍ ഹിന്ദിയില്‍ ആരാധകരെ ആകര്‍ഷിക്കുന്ന നായികമാരില്‍ ഒരാളെന്ന നിലയില്‍ വലിയ മാര്‍ക്കറ്റാണ് സണ്ണി ലിയോണിന് ഉള്ളത്.
ഐറ്റം നമ്പറുകള്‍ ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ബോളിവുഡ് താരമാണ് ദീപീക പദുക്കോണ്‍. ഷാറുഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓമിലൂടെ രംഗത്ത് എത്തിയ ദീപീക പദുക്കോണ്‍, പിന്നീട് അനവധി ചിത്രങ്ങളില്‍ ഐറ്റംനമ്പറുകള്‍ ചെയ്തു. 'ദം മാരെ ദം' എന്ന പഴയ ഹിന്ദി ഗാനത്തിന്റെ റീമേക്കിന് ഒപ്പം ഐറ്റം ഗേളായും ദീപീക എത്തി. ഈ വര്‍ഷം റാബ്ത എന്ന ചിത്രത്തിലെ ഐറ്റം ഗാനത്തിലൂടെ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ കഴിഞ്ഞു.
തെലുങ്കിലും ഐറ്റം ഗാനങ്ങള്‍ക്കു കുറവൊന്നുമില്ല. ജനതാഗാരേജ് എന്ന ചിത്രത്തിലെ 'പക്കാ ലോക്കല്‍' എന്ന ഐറ്റം നമ്പര്‍ ചെയ്യുമ്പോള്‍ കാജല്‍ അഗര്‍വാള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു.
ചിരഞ്ജീവി തിരികെ എത്തിയ കിലാഡി 150 എന്ന ചിത്രത്തില്‍ ലക്ഷമി റായ് ഒരു ഗാനത്തിനായി മാത്രം എത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രങ്ങളില്‍ സാമന്തയും ഐറ്റം നമ്പറുകളായി എത്തിയിട്ടുണ്ട്. ഈ വര്‍ഷം ബാഹുബലി സീരീസുകളിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച അനുഷ്‌ക ഷെട്ടിയും ഒരു സുന്ദരന്‍ ഐറ്റം നമ്പറുമായി തെലുങ്കില്‍ എത്തുന്നുണ്ട്. ഇതിനായി ആരാധകര്‍ കാത്തിരിപ്പു തുടങ്ങിയതായാണു വിവരം
.
തമിഴില്‍ നയന്‍താര, അഞ്ജലി, ശ്രുതിഹസന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ എല്ലാം തന്നെ ഐറ്റം ഡാന്‍സുകളുമായി എത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഐറ്റം നമ്പര്‍ അവതരിപ്പിച്ചതു നയന്‍താരയാണ്. സ്‌റ്റെല്‍മന്നന്‍ രജനിയുടെ ചിത്രങ്ങളില്‍ കൂടുതല്‍ തവണ ഐറ്റം നമ്പറുകളുമായി എത്തിയതു നയന്‍താരയാണ്. തമിഴിലെ പുതിയ നായികമാരും ഐറ്റം നമ്പറിനോടു മുഖം തിരിക്കുന്നില്ല.
https://www.facebook.com/Malayalivartha


























