11 കുടുംബങ്ങള്‍ നിറം നോക്കി നിരസിച്ച കുഞ്ഞിനെ സണ്ണിലിയോണ്‍ ചെയ്തത്...

സണ്ണിലിയോണ്‍ അങ്ങനെ വീണ്ടും ജന ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. തൊലിവെളുപ്പിനപ്പുറത്ത് തന്റെ മനസിന്റെ വെളുപ്പ് വ്യക്തമാക്കിയ താരം കഴിഞ്ഞ മാസം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തപ്പോള്‍. കൂഞ്ഞിന്റെ കൂടുതല്‍ വിശേഷം അറിയുമ്പോള്‍ അവരുടെ മനസ്സിന്റെ നന്മയില്‍ നമിച്ചു പോകുകയാണ് ആരാധകര്‍.
നിറവും പശ്ചാത്തലവും സൗന്ദര്യവുമൊക്ക മാനദണ്ഡമാക്കി തങ്ങള്‍ക്ക് മുമ്പ് 11 പേര്‍ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും സ്വന്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ മാറ്റി വെച്ചവരുടെ മാനദണ്ഡങ്ങളൊന്നും ഈ കുഞ്ഞിനെ സ്വീകരിക്കുന്നതില്‍ നിന്നും ഇരുവരേയും അകറ്റിയില്ല. നിറമോ പശ്ചാത്തലമോ ആരോഗ്യമോ ഒന്നും നോക്കാതെ സണ്ണിലിയോണ്‍ സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റെടുത്തെന്നും ഇക്കാര്യത്തില്‍ നിയമങ്ങളൊന്നും തെറ്റിക്കാതെ എല്ലാ മാതാപിതാക്കളെയും പോലെ ക്യൂ നിന്നെന്നും ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സി പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സണ്ണിയും വെബ്ബറും കുഞ്ഞിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. അധികൃതര്‍ കുട്ടിയെക്കുറിച്ച് വിവരം നല്‍കിയത് ജൂണ്‍ 21 നും. പറഞ്ഞ ദിവസം തന്നെ വേണ്ട വിധത്തിലെല്ലാം കാര്യങ്ങള്‍ ചെയ്ത് മാതാപിതാക്കള്‍ കുട്ടിയെ ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലത്തൂരില്‍ നിന്നുമായിരുന്നു നടി നിഷാ കൗര്‍ എന്ന കുഞ്ഞിനെ ഏറ്റെടുത്തത്. ഇപ്പോള്‍ കുട്ടിയുടെ നിയമപരമായുള്ള മാതാപിതാക്കള്‍ തങ്ങളാണെന്ന കോടതി ഉത്തരവിനായി കാക്കുകയാണ് ദാനിയേല്‍ വെബ്ബറും സണ്ണിയും. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ വിഷയമാക്കാതിരുന്ന ഇരുവരും കൂട്ടത്തില്‍ വെബ്ബര്‍ എന്ന തങ്ങളുടെ കുടുംബ വാല്‍ നല്‍കി എന്നല്ലാതെ കുഞ്ഞിന്റെ പേരു പോലും മാറ്റാന്‍ തയ്യാറായില്ല.
കുട്ടികളെ ദത്തെടുക്കുന്ന വിദേശികളുടെ വിഭാഗത്തിലാണ് സണ്ണിലിയോണിനെ പരിഗണിച്ചത്. ഇന്ത്യക്കാര്‍ക്ക് പ്രാമുഖ്യം കൊടുത്തതിന് ശേഷമാണ് ഇത്തരം അപേക്ഷകള്‍ സാധാരണ പരിഗണിക്കാറ്. രണ്ടു മാസമായിട്ടും ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആരും വരാത്ത സാഹചര്യത്തിലാണ് വിദേശികളുടെ അപേക്ഷ പരിഗണിക്കാറുള്ളൂ. പ്രത്യേക പരിഗണന വേണ്ട കുട്ടികളെയാണ് 60 ശതമാനത്തോളം വിദേശികളുടെ അപേക്ഷയില്‍ പരിഗണിക്കപ്പെടാറ്. ഇവരില്‍ 90 ശതമാനം കുട്ടികളും രണ്ടു വയസ്സ് എത്തിയവരുമായിരിക്കും. മാതാപിതാക്കള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നത് കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുന്ന സാഹചര്യത്തില്‍ ഈ നിയമം കഴിഞ്ഞ മെയ് യില്‍ മാറ്റിയിരുന്നു. നിയമം മാറ്റിയ ശേഷം കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്.
ഈ രീതിയില്‍ 11 കുടുംബങ്ങള്‍ ഒഴിവാക്കിയ കുട്ടിയെയാണ് സണ്ണി ഏറ്റെടുത്തത് എന്നത് അവരുടെ നന്മയുടെ ഏറ്റവും വലിയ അടയാളമായി മാറുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ബോളിവുഡില്‍ അരങ്ങേറിയപ്പോള്‍ കഴിഞ്ഞകാല ജോലിയുടെ പശ്ചാത്തലത്തില്‍ നീലച്ചിത്രനടിയെന്ന് അവരെ ആക്ഷേപിച്ചവര്‍ ഏറെയാണ്. ആ പരിവേഷം ഇന്ത്യന്‍ യുവതയുടെ നെഞ്ചിടിപ്പാക്കി മാറ്റുകയും ചെയ്തു. താരത്തിന്റെ തൊലിവെളുപ്പിലും ഗ്‌ളാമറിലും വീണുപോയ ആരാധകരെ പക്ഷേ സണ്ണിലിയോണ്‍ ശരിക്കു ഞെട്ടിച്ചത് കഴിഞ്ഞ മാസം ഒരു കുഞ്ഞിനെ ദത്തെടുത്തുകൊണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























