മുത്തശിയുടെ സാരിയുടുത്ത് മണവാട്ടിയായി അണിഞ്ഞൊരുങ്ങാൻ തയ്യാറായി സാമന്ത

ഏറെക്കാലമായുള്ള അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് സാമന്തയും നാഗചൈതന്യയും ഒക്ടോബര്‍ ആറിനു വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയില്‍ കഴിഞ്ഞതാണെങ്കിലും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിവാഹം നീണ്ട് പോവുകയായിരുന്നു.
ഹൈദരാബാദില്‍ നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോള്‍ താര കുടുംബങ്ങള്‍. അതുകൊണ്ട് തന്നെ വിവാഹ മണ്ഡപത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ വരുന്നുണ്ട്.

നാഗയുടെ മുത്തശ്ശിയുടെ സാരിയുടുത്താണ് സമന്ത വിവാഹത്തിനിറങ്ങുകയെന്നാണ് പുതിയ വിവരം. നാഗചൈതന്യയുടെ അമ്മ ലക്ഷ്മിയുടെ അമ്മ രാജേശ്വരി വിവാഹ വേളയില്‍ ഉടുത്തിരുന്ന സാരിയാണ് സാമന്തയും ധരിക്കുക.

ലക്ഷ്മിയാണ് അമ്മയുടെ സാരി ഭാവി മരുമകള്‍ക്ക് കൈമാറിയത്. നിര്‍മ്മാതാവായ ഡി. രാമനായിഡു രാജേശ്വരി ദമ്പതികളുടെ മൂന്നു മക്കളില്‍ ഒരേയൊരു പെണ്‍തരിയായിരുന്നു ലക്ഷ്മി. തന്റെ വിവാഹസാരി രാജേശ്വരി മകള്‍ക്ക് സമ്മാനിക്കുകയായിരുന്നു. അവരത് മരുമകള്‍ക്ക് നല്‍കി.

പ്രശസ്ത ഫാഷന്‍ ഡിസൈനറായ ക്രീഷ ബജാജ് സാരിക്കനുസരിച്ച് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍. ഒക്ടോബര്‍ ആറിന് ഹിന്ദു ക്രിസ്തീയ രീതികള്‍ അനുസരിച്ചാണ് വിവാഹം.
https://www.facebook.com/Malayalivartha


























