പൃഥ്വിരാജ് ചാനല്‍ പരിപാടികളുമായി സഹകരിക്കും

മറ്റ് താരങ്ങളെ പോലെയല്ല പൃഥ്വിരാജ്, ഏത് കാര്യത്തിനും സ്വന്തമായി നിലപാടുണ്ട്. ദിലീപിനെയും സിനിമാക്കാരെയും ചാനലുകള്‍ വേട്ടയാടിയെന്ന് ആരോപിച്ച് അവരുമായി സഹകരിക്കണ്ടെന്ന സംഘടനകളുടെ അനൗദ്യോഗിക തീരുമാനത്തിന് മുന്നില്‍ പലരും മുട്ട് മടക്കുമ്പോള്‍ പൃഥ്വിരാജ് അതിനൊന്നും വഴങ്ങുന്നില്ല. തന്റെ ഓണച്ചിത്രമായ ആദം ജോണിന്റെ പ്രചരണ പരിപാടികള്‍ക്കും മറ്റുമായി ചാനലുകളുമായി സഹകരിക്കാനാണ് താരത്തിന്റെ തീരുമാനം. അമ്മ ഉള്‍പ്പെടെയുള്ള സംഘടനകളൊന്നും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം അറിയിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചത്.
ചാനലുകളുടെയും വാരികകളുടെയും പത്രങ്ങളുടെയും ഓണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും പൃഥ്വിരാജ് സഹകരിക്കും. ഇതിനായി സമയം കണ്ടെത്തും. സാധാരണ മാധ്യമങ്ങളില്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്നയാളല്ല പൃഥ്വിരാജ്. എന്തെങ്കിലും കാര്യമാത്ര പ്രസക്തമായി പറയാനുണ്ടെങ്കില്‍ മാത്രം മാധ്യമങ്ങളെ കാണുന്നതാണ് രീതി.
അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി കൈരളി ചാനലിന്റെ ചെയര്‍മാനായതിനാല്‍ ഇക്കാര്യത്തില്‍ പൃഥ്വിരാജിന് മേല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവാനിടയില്ല. എന്നാലും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാത്തവര്‍ ധാരാളമുണ്ട്. ദിലീപിനെ സിനിമയിലെ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം തുടക്കം മുതല്‍ പൃഥ്വിരാജ് ഉണ്ടായിരുന്നു.
നടിയെ തന്റെ ആദം ജോണില്‍ നായികയാക്കുകയും ചെയ്തു. ഇതെല്ലാം ദിലീപിന്റെ ഗ്യാങിലുള്ളവര്‍ക്ക് രസിച്ചിട്ടില്ല. മാത്രമല്ല അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ തീരുമാനിച്ചത് പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്.
https://www.facebook.com/Malayalivartha


























