ആരാധ്യ ബച്ചന്റെ പിന്നാലെ സോഷ്യല്‍ മീഡിയ...

ബോളിവുഡില്‍ എപ്പോഴും ചര്‍ച്ചയാകുന്ന താരമാണ് ആരാധ്യ ബച്ചന്‍. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ ദമ്ബതികളുടെ മകളാണ് ആരാധ്യ. ആരാധ്യയുടെ ഓരോ ചലനലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളതാണ്.ഐശ്വര്യയോടൊപ്പം മിക്ക സ്ഥലങ്ങളിലും ആരാധ്യയുണ്ടാകാറുണ്ട്. ആരാധ്യയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ സ്‌നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.
ഈയിടെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ഐശ്വര്യയുടെയും മകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ തന്റെ സ്‌കൂളിന്റെ വാര്‍ഷിക ദിന പരിപാടിയില്‍ നൃത്ത ചുവടുകളുമായാണ് ആരാധ്യ വന്നിരിക്കുന്നത്. കൊച്ചു സുന്ദരി അവതരിപ്പിച്ച ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സ്‌കൂളിലെ മറ്റു കൂട്ടികള്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി സദസ്സിനെയും ആരാധകരെയും കയ്യിലെടുത്തിരിക്കുകയാണ് കുഞ്ഞ് താരം.
https://www.facebook.com/Malayalivartha






















