ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ് ചിത്ര

തന്നെ വിട്ടു പോയ പൊന്നോമന മകള്‍ക്ക് ഫേസ് ബുക്കിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
വിട്ടുമാറാത്തൊരു വേദനയാണ് എട്ടാം വയസ്സില്‍ മകള്‍ നന്ദനയുടെ വിയോഗം ചിത്രയ്ക്ക് സമ്മാനിച്ചത്. ചിത്രയുടെ ജീവിതത്തിലേക്ക് വൈകി വന്ന നന്ദന 2011 ലാണ് ദുബായില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണു മരിക്കുന്നത്.ഒരു വിഷു ദിവസമാണ് ചിത്രയ്ക്ക് നന്ദനയെ നഷ്ടമായത്.
https://www.facebook.com/Malayalivartha






















